Home Recipes അറബിക് സൽക്കാരങ്ങളിൽ മുഖ്യ വിഭവം കൊതിപ്പിക്കുന്ന രുചിയിൽ.. അറബിക് സുർബിയാൻ റൈസ് എല്ലാവരും ട്രൈ ചെയ്തു...

അറബിക് സൽക്കാരങ്ങളിൽ മുഖ്യ വിഭവം കൊതിപ്പിക്കുന്ന രുചിയിൽ.. അറബിക് സുർബിയാൻ റൈസ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

അറബിക് സുർബിയാൻ റൈസ്

ചേരുവകൾ

അരി ഒരു കിലോ
കറുവപ്പട്ട നാലെണ്ണം
ഗ്രാമ്പൂ ആറെണ്ണം
ഏലയ്ക്ക 5
ഉപ്പ് ആവശ്യത്തിന്

ചിക്കൻ ഒരു കിലോ
സവാള നാലെണ്ണം
ഓയിൽ ആവശ്യത്തിന്
മഞ്ഞൾപ്പൊടി മുക്കാൽ ടീസ്പൂൺ
മുളകുപൊടി ഒരു ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
ബിരിയാണി മസാല 2 ടീസ്പൂൺ
തൈര് ഒരു കപ്പ്
ബട്ടർ രണ്ട് ടേബിൾസ്പൂൺ
ഓയിൽ ആവശ്യത്തിന്
ജീരകം അര ടീസ്പൂൺ
റോസ് വാട്ടർ രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി രണ്ടു നുള്ള്
ഉരുളക്കിഴങ്ങ് മൂന്നെണ്ണം

തയ്യാറാക്കുന്ന വിധം 

നാലു സവാള ഓയിലിൽ ഇട്ട് ഗോൾഡൻ കളറിൽ ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക ഇതിൽ നിന്നും പകുതി സവാള മാറ്റിവയ്ക്കുക പകുതി സവാളയിലേക്ക് ഒരു വലിയ കഷണം ഇഞ്ചി വെളുത്തുള്ളി മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല ബിരിയാണി മസാല കുരുമുളകുപൊടി തൈര് എന്നിവ ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക.

ഒരു ബൗളിൽ ചിക്കനും ഉരുളക്കിഴങ്ങും ഇട്ടതിനുശേഷം ഇതിലേക്ക് അരച്ചു വെച്ചിട്ടുള്ള മസാല ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിന് ശേഷം അര മണിക്കൂർ മാറ്റി വയ്ക്കുക

ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ ആയി വെക്കുക ഇതിലേക്ക് പട്ട ഗ്രാമ്പൂ ഏലയ്ക്ക എന്നിവ ചേർത്ത് നല്ലപോലെ തിളപ്പിക്കുക അതിനുശേഷം അര ടീസ്പൂൺ ജീരകം കൂടെ ചേർത്ത് കൊടുക്കുക കഴുകി മാറ്റി വച്ചിട്ടുള്ള അരി കൂടെ ചേർത്ത് കൊടുത്ത് 60 ശതമാനത്തോളം മാത്രം വേവിച്ച് ഊറ്റിയെടുക്കുക.

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ടു ടേബിൾ സ്പൂൺ ഓയിൽ രണ്ട് ടേബിൾ സ്പൂൺ ബട്ടറും ചേർത്ത് കൊടുക്കുക ചൂടായി വരുമ്പോൾ ഫ്ലെയിം നല്ലപോലെ കുറച്ചു വച്ചതിനുശേഷം മസാല പുരട്ടി വെച്ചിട്ടുള്ള ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് കൊടുക്കുക ഏറ്റവും കുറഞ്ഞ തീയിൽ വേണം ചോറ് റെഡിയാക്കി എടുക്കുവാൻ.

ഇതിനു മുകളിലായി മാറ്റിവെച്ചിട്ടുണ്ട് ഫ്രൈ ചെയ്ത് സവാള കൂടെ ചേർത്ത് കൊടുക്കുക മുകളിലായി ചോറ് ചേർത്ത് കൊടുക്കുക ചോറിനു മുകളിൽ ആയി മല്ലിയിലയും പുതിനയും ചേർത്ത് കൊടുക്കുക ഇനി റോസ് വാട്ടറിൽ കുറച്ച് മഞ്ഞൾപ്പൊടി ചേർത്തതിനുശേഷം മുകളിലായി ഇട്ടുകൊടുക്കാം.

അണ്ടിപ്പരിപ്പ് മുന്തിരി ബദാം എന്നിവ ഇഷ്ടത്തിനനുസരിച്ച് ചേർത്ത് കൊടുത്തത് മൂടിവെച്ച് ഏറ്റവും കുറഞ്ഞ തീയിൽ 30 മിനിറ്റ് വേവിക്കുമ്പോൾ ചോറ് നല്ല കറക്റ്റായി വന്നിട്ടുണ്ടാകും സൂപ്പർ ടേസ്റ്റുള്ള അറബിക് സുർബിയാൻ റൈസ് റെഡിയായി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here