Home Recipes ഇന്ന് നമുക്ക് അടിപൊളി ചെറുപയർ പായസം ആയാലോ…… തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും കാരണം...

ഇന്ന് നമുക്ക് അടിപൊളി ചെറുപയർ പായസം ആയാലോ…… തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും കാരണം അത്രയ്ക്ക് രുചിയുള്ള പായസം ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ….

ചെറുപയർ പായസം

ചേരുവകൾ

ചെറുപയർ – 1/2 cup
പാൽ – 500 ml
ശർക്കര – 180 g
നെയ്യ് – 2 tbsp
അരിപ്പൊടി – 1 tbsp
ഏലയ്ക്ക പൊടി – 1/4 tsp
ഉപ്പ് – ഒരു നുള്ള്
വെള്ളം
അണ്ടിപ്പരിപ്പ്
മുന്തിരി
തേങ്ങ കൊത്ത്

തയ്യാറാക്കുന്ന വിധം

step-1

കുതിരാൻ വെച്ച ചെറുപയർ , 1 cup വെള്ളവും ചേർത്ത് 5 – 6 whistle അടിപ്പിക്കുക.
ശർക്കര 3/4 cup വെള്ളമൊഴിച്ച് ശർക്കര പാനി തയ്യാറാക്കി വേവിച്ചു വെച്ച ചെറുപയറിലേക്ക് ഒഴിച്ച് വീണ്ടും 3 whistle അടിപ്പിക്കുക.
അരിപ്പൊടി 1 tbsp എടുത്ത് കുറച്ച് പാലും ഒഴിച്ച് mix ചെയ്ത് വെക്കുക.

ചൂടായ പാനിലേക്ക് നെയ്യ് ഒഴിച്ച് തേങ്ങ കൊത്ത്, അണ്ടിപ്പരിപ്പ്, മുന്തിരി , എന്നിവ വറത്തു കോരുക. ശേഷം അതേ പാനിലേക്ക് വേവിച്ച ചെറുപയർ ചേർത്ത് ഒരു നുള്ള ഉപ്പും, ഏലയ്ക്ക പൊടിയും , mix ചെയ്ത അരിപ്പൊടിയും ചേർത്ത് നന്നായി mix ചെയ്തതിന് ശേഷം പാലും ചേർത്ത് 3 minute നേരം തിളപ്പിക്കുക.

ശേഷം flame of f ചെയ്ത് വറുത്തു വെച്ച് അണ്ടിപ്പരിപ്പ, മുന്തിരി, തേങ്ങ കൊത്ത് ചേർത്ത് ഇളക്കുക.
പായസം റെഡി.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here