Home Masala സോയാ ചങ്ക്സ് ഇഷ്ടമില്ലാത്തവർ പോലും കഴിക്കുന്ന അടിപൊളി സോയാ ചങ്ക്സ് മസാല … വളരെ രുചികരമായ...

സോയാ ചങ്ക്സ് ഇഷ്ടമില്ലാത്തവർ പോലും കഴിക്കുന്ന അടിപൊളി സോയാ ചങ്ക്സ് മസാല … വളരെ രുചികരമായ ഈ റസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

സോയാ ചങ്ക്സ് മസാല …

ചേരുവകൾ

Soya Chunks -1cup

Ginger garlic paste -1/2spn

Green chilli -2nos

Onion -2

Tomato -1

Turmeric powder -1/4spn

Chilly powder -1/2spn

Coriander powder -1spn

Pepper powder -11/2spn

Salt

oil

Coriander leaves

ആദ്യം രണ്ട് കപ്പ് വെള്ളം തിളക്കാനായി വെക്കുക .തിളച്ച ശേഷം FIame off ചെയ്ത് ഒരു കപ്പ് സോയയും, ആവശ്യത്തിനുള്ള ഉപ്പും ഇട്ട് അല്പസമയം മാറ്റിവെക്കാം. ശേഷം അത് പിഴിഞ്ഞ് വെള്ളം മുഴുവനായി കളഞ്ഞ് ഒരു plate ലേക്ക് മാറ്റാം.

പിന്നെ ഒരു പാൻ വച്ച് അതിലേക്ക് ഓയിൽ ഒഴിക്കാം. ഇതിലേക്ക് ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ഇട്ട് നന്നായി വഴറ്റുക. അതിനു ശേഷം പെരുംജീരകം ഇട്ട് ഒന്നിളക്കിയ ശേഷം സവാളയും ,അതിലേക്ക് അല്പം ഉപ്പും ഇട്ട് നന്നായി വഴറ്റാം.

സവാള നല്ലോണം വഴൻ്റ് വന്നാൽ തക്കാളി ചേർത്ത് ഒന്നു കൂടെ വഴറ്റാം.ശേഷം ഇതിലേക്ക് മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക് പൊടി, കുരുമുളക് പൊടി ഇട്ട് നല്ലോണം വഴറ്റുക. ആ പൊടികളുടെ പച്ചമണം മാറണം കേട്ടോ.ഇനി ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് തിളച്ച ശേഷം സോയ ഇട്ട് മിക്സ് ചെയ്ത് കുറുക്കി എടുക്കക. കുറിയ ശേഷം മല്ലിയില ഇട്ട് വാങ്ങാം..

നല്ല സ്വാദിഷ്ടമായ സോയ ചങ്ക്സ് റോസ്റ്റ് റെഡി…ചോറിനും, ദോശക്കും, ചപ്പാത്തിക്കും ‘എല്ലാറ്റിൻ്റെ കുടെയും നല്ല Taste ആണ് ട്ടോ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here