Coin parotta/കോയിൻ പൊറോട്ട
Ingredients
മൈദ:2cup
പഞ്ചസാര:1/2tbsp
ഉപ്പ് പാകത്തിന്
സൺഫ്ലവർ ഓയിൽ:2tbsp
ഇളം ചൂട്വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് മൈദ ഇട്ട് കൊടുക്കാം. ഇതിലേക്ക് പഞ്ചസാരയും ഉപ്പും
സൺഫ്ലവർ ഓയിലും ചേർത്തു നന്നായി മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് ആവിശ്യത്തിന് ഇളം ചൂടുവെള്ളം ചേർത്തു നന്നായി കുഴച്ചു 1/2മണിക്കൂർ മാറ്റിവെക്കാം.
ശേഷം 6ഉരുളകളാക്കി മാറ്റി മുകളിൽ ഓയിൽ തടവി 5മിനുട്ട് വെക്കാം.ശേഷം കട്ടികുറച്ചു പരത്തി കത്തി കൊണ്ട് നീളത്തിൽ വരയുക. എന്നിട്ട് മുകളിൽ മൈദ പൊടി വിതറിക്കൊടുക്കാം.
ഇനി രണ്ടു ഭാഗത്തിൽ നിന്നും മാവ് നീക്കി കൊണ്ടുവന്നു വട്ടത്തിൽ ചുറ്റിച്ചെടുക്കാം.ഇനി ഇത് കൈകൊണ്ട് അമർത്തി കൊടുത്തു ഓയിലിൽ ചുട്ടെടുക്കാം.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.