Home Beef നാടൻ രുചിയോടെ കുരുമുളകിട്ട് കുക്കറിൽ വരട്ടിയ ബീഫിന്റെ റെസിപ്പി ആണിന്ന്…ഏതൊരു തുടക്കക്കാർക്കും തിരക്കുള്ളോർക്കും നല്ല രുചിയോടെ...

നാടൻ രുചിയോടെ കുരുമുളകിട്ട് കുക്കറിൽ വരട്ടിയ ബീഫിന്റെ റെസിപ്പി ആണിന്ന്…ഏതൊരു തുടക്കക്കാർക്കും തിരക്കുള്ളോർക്കും നല്ല രുചിയോടെ ഇതുണ്ടാക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

കുരുമുളകിട്ട് കുക്കറിൽ വരട്ടിയ ബീഫ്

ചേരുവകൾ:-

1.ബീഫ് -750 g
2.ഉള്ളി -1 എണ്ണം
ചെറിയ ഉള്ളി -10 എണ്ണം
ginger garlic paste-1TbSp
പച്ചമുളക് -2 എണ്ണം
തക്കാളി-ഒന്നിന്റെ പകുതി
3.മല്ലിപ്പൊടി -2TbSp
കുരുമുളകുപൊടി -1/2 TbSp
ഗരം മസാല പൊടി -1/2 TSp
പെരുംജീരകപൊടി -1/2 TSp
മഞ്ഞൾപ്പൊടി -1/2 TSp
ഉപ്പ്
4.ഉലുവ -1/4 TSp
മല്ലിയില
കറി വേപ്പില
ഉപ്പ്
വെളിച്ചെണ്ണ -1TbSp

പാകം ചെയ്യുന്ന വിധം:-

ബീഫിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു വെക്കുക..ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ഉലുവ ചേർത്തു പൊട്ടുമ്പോൾ ഉള്ളി,ചെറിയുള്ളി ചേർത്തു വഴറ്റുക…

ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി ചേർത്തു വഴറ്റി പച്ചമുളക്,കറി വേപ്പില, marinate ചെയ്ത് വെച്ച ബീഫ് എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം കുക്കർ മൂടി ഒരു whistle വന്ന ശേഷം 20മിനിറ്റ് sim ആക്കി വെക്കുക…

പ്രഷർ പോയ ശേഷം കുക്കർ തുറന്ന് വറ്റിച്ചെടുക്കുക…അല്പം മല്ലിയില തൂവി സെർവ് ചെയ്യാം……

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here