പാവക്ക /കയ്പ്ക്ക മസാല
ഉണ്ടാക്കുന്ന വിധം:
പാവക്ക – 3 വലുത് കനംകുറച്ച് അരിഞ്ഞത്
പാൻ ചൂടാകുമ്പോൾ ഒരു സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ അരസ്പൂൺ കടുക്, അരസ്പൂൺ ഉലുവ ചേർക്കുക.
ഇതിലേക്ക് 5 വെളുത്തുള്ളി അല്ലി കട്ട് ചെയ്തത് ചേർക്കാം. പിന്നീട് 2 വലിയ സവാള അരിഞ്ഞതും പച്ചമുളകും ചേർത്ത് ഒരു പിടി തേങ്ങാ കൊത്തും കൂടി ചേർത്ത് വഴറ്റാം. കറി വേപ്പില , ഉപ്പ് ,കുറച്ച് ചേർക്കാം. അഞ്ച് മിനിട്ട് വഴറ്റിയശേഷം അര സ്പൂൺ മഞ്ഞൾ പൊടി , ഒന്നര സ്പൂൺ മുളകുപൊടി ചേർത്ത് ചൂടാക്കി 2 വലിയ തക്കാളിയും ചേർത്ത് 3-4 മിനിട്ട് ചൂടാക്കിയ ശേഷം പാവക്ക ചേർത്ത് നന്നായി മിക്സ് ചെയ്യണം.
അര കപ്പ് വെള്ളം ഒഴിച്ച് ഏകദേശം 15 മിനിട്ട് അടച്ച് വച്ച് വേവിക്കണം. വെന്തു വന്ന ശേഷം ഉപ്പ് വേണമെങ്കിൽ ചേർക്കണം. പിന്നെ മെയിൽ ആയിട്ട് കുറച്ച് വാളൻപുളി ജ്യൂസ് പുളിക്കാവശ്യമായ അളവിൽ ചേർത്ത് യോജിപ്പിക്കുക.
ഫൈനലായി കുറച്ച് വെളിച്ചെണ്ണ, വേപ്പില ചേർത്ത് വാങ്ങാം. കുക്കിംഗിലൂടെ ഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാത്ത ഒരു കിടിലൻ പാവക്കാ മസാല റെഡി ആയി . നല്ലൊരു ഫ്ലേവറോടെ ഉള്ള മസാല ആണിത് . ചോറിനും ചപ്പാത്തിക്കും വളരെ യോജിച്ച ഒരു റെസിപ്പി..
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.