Home Break fast തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും , കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ബാർലി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്… ബാർലി...

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും , കൊളസ്ട്രോൾ കൂടുതലുള്ളവർക്കും ബാർലി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്… ബാർലി കൊണ്ട് രുചികരമായ ഒരു ദോശ.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

മറ്റ് ധാന്യങ്ങളെ പോലെ അധികം ഉപയോഗിക്കാത്ത ഒരു ധാന്യമാണ് ബാർലി.ഇതിൻറെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
ബാർലിയിൽ നാരുകൾ വളരെ കൂടുതലാണ്..

ചേരുവകൾ

1. ഉഴുന്ന് -അര കപ്പ്

2. ബാർലി – ഒരു കപ്പ്

3. വെള്ളം -ആവശ്യത്തിന്

5. ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്നും ബാർലിയും നന്നായി കഴുകി നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം.

ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇത് ആറ് മുതൽ എട്ട് മണിക്കൂർ വരെ പുളിച്ചു പൊങ്ങാൻ വെക്കണം.

ആവശ്യത്തിന് ഉപ്പു ചേർത്ത് നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കാം. അല്പം നെയ്യ് ചേർത്താൽ നല്ല രുചിയായിരിക്കും

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here