Home Cake വീട്ടിൽ വച്ചു തന്നെ ഓവനോ ബീറ്ററോ ഒന്നും ഇല്ല്യാതെ എളുപ്പം തയ്യാറാക്കി എടുക്കാവുന്ന ഒരു സിമ്പിൾ...

വീട്ടിൽ വച്ചു തന്നെ ഓവനോ ബീറ്ററോ ഒന്നും ഇല്ല്യാതെ എളുപ്പം തയ്യാറാക്കി എടുക്കാവുന്ന ഒരു സിമ്പിൾ കേക്ക് ആണേ. വൈകുന്നേരം ചൂട് ചായക്ക് ഒപ്പം കഴിക്കാവുന്ന നല്ല രുചിയുള്ള കേക്ക്. മുട്ടയുടെ മണം തീരെ ഇല്ല്യാതെ ഉണ്ടാക്കി എടുക്കുകയും ചെയ്യാം…

Simple Soft Tea Cake

ചേരുവകൾ :

മുട്ട -2 എണ്ണം
ഓയിൽ – 1/4 കപ്പ്‌
പഞ്ചസാര – 1 കപ്പ്‌
മൈദ – 1 കപ്പ്‌
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
വാനില്ല എസ്സെൻസ് – 1 ടീസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
പാൽ – 1/2 കപ്പ്‌
ബട്ടർ / നെയ്യ് – 1 ടേബിൾസ്പൂൺ

ഉണ്ടാക്കുന്ന വിധം :

ഒരു മിക്സിയിലോട്ടു മുട്ടയും പഞ്ചസാരയും ചേർത്ത് നല്ലപോലെ അടിക്കുക. ശേഷം എണ്ണ കൂടെ ഒഴിച്ച് നന്നായിട്ടു അടിച്ചതിനു ശേഷം ഒരു പത്രത്തിലോട്ടു മാറ്റുക.

അതിലേക്കു വാനില്ല എസ്സെൻസ് കൂടെ ചേർത്ത് യോജിപ്പിക്കുക.
ഇനി അതിലേക്കു അരിച്ചെടുത്ത മൈദയും ബേക്കിങ് പൗഡർ, ഉപ്പ് എല്ലാം ചേർത്ത് mix ചെയ്‌തു എടുക്കുക. ഇനി നല്ല ചൂടുള്ള പാലിൽ ബട്ടർ /നെയ്യ് അളിയച്ചതിനു ശേഷം ആ ചൂട് പാൽ ബാറ്ററിൽ ഒഴിച്ച് mix ചെയ്‌തു എടുക്കുക.

അവസാനം നാരങ്ങ നീര് കൂടെ ചേർത്ത് യോജിപ്പിക്കുക. കേക്കിന്റെ ബാറ്റർ റെഡി!!
ഇനി ഒരു കേക്ക് ടിൻ നല്ല പോലെ എണ്ണ തടവി മൈദ ഒന്ന് തൂകിയതിനു ശേഷം കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക.

അടിക്കട്ടിയുള്ള ഒരു വലിയ പാത്രം ഒരു 10 മിനിറ്റ് മീഡിയം തീയിൽ preheat ചെയ്യാൻ വച്ചിരിക്കണം. അതിലോട്ടു കേക്ക് ടിൻ ഇറക്കി വച്ചു ഒരു 35-45 മിനിറ്റ് bake ചെയ്‌തു എടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here