Home Recipes ചീരയുണ്ടോ?എങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ…ചീരയും പനീറും വെച്ചു നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്ത രുചിയിൽ ഒരു പലഹാരം…...

ചീരയുണ്ടോ?എങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ…ചീരയും പനീറും വെച്ചു നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്ത രുചിയിൽ ഒരു പലഹാരം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും…

ചീര ഉപയോഗിച്ചുള്ള ഒരു അടിപൊളി സ്നാക്ക്സ് റെസിപ്പി

ചേരുവകൾ:-

ചീര -2 കപ്പ്
പനീർ -1 കപ്പ്
ഉള്ളി -1 എണ്ണം
ഇഞ്ചി അരിഞ്ഞത് -1 TSp
വെളുത്തുള്ളി -2-3 എണ്ണം
പച്ചമുളക് -3-4 എണ്ണം
കുരുമുളകുപൊടി -1/2 TSp
ഉപ്പ് -ആവശ്യത്തിന്
bread crumbs
മൈദ-1/4 cup
ഓയിൽ -for frying

പാകം ചെയ്യുന്ന വിധം :-

1.മൈദയിൽ അല്പം വെള്ളം ഒഴിച്ച കലക്കി വെക്കുക 2.ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി ഇട്ട് വഴറ്റിയ ശേഷം ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ചേർത്തു വഴറ്റി ചീര അരിഞ്ഞത് ചേർത്തു വേവിക്കുക…

ഇതിലേക്ക്‌ പൊടിച്ച പനീർ ചേർത്തു യോജിപ്പിച്ചു ആവശ്യത്തിന് ഉപ്പ്,അല്പം കുരുമുളക് ചേർത്തു മിക്സ് ചെയ്ത് അടുപ്പിൽ നിന്ന് വാങ്ങുക…

ഓരോ ചെറിയ ഉരുള എടുത്ത് റോൾ ചെയ്ത് മൈദ മാവിൽ മുക്കി റൊട്ടിപ്പൊടിയിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here