Home Cake വീണ്ടും ഒരു ക്രിസ്തുമസ് കാലം കൂടി വരവായി. ഈ ക്രിസ്തുമസിന് നമ്മൾ ഒട്ടു മിക്ക ആളുകളുടെയും...

വീണ്ടും ഒരു ക്രിസ്തുമസ് കാലം കൂടി വരവായി. ഈ ക്രിസ്തുമസിന് നമ്മൾ ഒട്ടു മിക്ക ആളുകളുടെയും പ്രിയപ്പെട്ട പ്ലം കേക്ക് ഈസി ആയി വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

 പ്ലം കേക്ക് 

ചേരുവകൾ
മൈദ: ഒന്നര ഗ്ലാസ്‌
ബേക്കിംഗ് പൗഡർ: അര ടീസ്പൂൺ
ബേക്കിംഗ് സോഡാ: കാൽ ടീസ്പൂൺ
ഉപ്പ്: രണ്ടു നുള്ള്.
പഞ്ചസാര: മുക്കാൽ ഗ്ലാസ്‌
മുട്ട: 2
കറുവപ്പട്ട: ഒരു ചെറിയ പിസ്
ഗ്രാമ്പു: 5
ഏലക്ക: 3
ജാതിക്ക: ഒരു ചെറിയ പിസ്
ബട്ടർ: 100 ഗ്രാം
വാനില എസ്സെൻസ്: അര ടീസ്പൂൺ
ഓറഞ്ചിന്റെ പുറമെ ഉള്ള തൊലി ചെറുതായി അരിഞ്ഞത്: ഒരു ടീസ്പൂൺ
ഡ്രൈ ഫ്രൂട്ട്സ്: ഒരു ഗ്ലാസ്‌ ഇഷ്ടമുള്ളത് കൂടുതൽ എടുക്കാം
ഓറഞ്ച് ജ്യൂസ്‌: ഫ്രൂട്ട്സ് കുതിരാൻ ആവശ്യത്തിന്
കാരമൽ ചെയ്യാൻ ഷുഗർ: മുക്കാൽ ഗ്ലാസ്‌
വെള്ളം: കാൽ ഗ്ലാസ്‌

തയാറാകുന്നത് എങ്ങനെ എന്ന് നോക്കാം:

ആദ്യം ഡ്രൈ ഫ്രൂട്ട്സ് ഓറഞ്ച് ജ്യൂസിൽ കുതിർത്തിട്ടു മിനിമം 4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കാം. ഓവർ നൈറ്റ് വെച്ചാൽ കൂടുതൽ നല്ലത്.
കേക്ക് ഉണ്ടാകുന്നതിനു മുൻപ് ഡ്രൈ ഫ്രൂട്ട്സ് തണുപ്പ് മാറാൻ ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്തു വെക്കുക.

ഇനി ഒരു അടി കട്ടിയുള്ള പാനിൽ കാരമൽ ചെയ്യാനുള്ള ഷുഗർ ഇട്ട് മീഡിയം ഫ്‌ളയിമിൽ വെക്കാം. പഞ്ചസാര ഉരുകി വരുമ്പോൾ ഇളക്കി കൊടുക്കാം. ഒരുപാട് കരിഞ്ഞു പോകാതെ പ്രേത്യേകം ശ്രദ്ധിക്കണം. നല്ല ഒരു കളർ വന്നു പത വരുമ്പോൾ ഫ്ളയിം ഓഫ്‌ ചെയ്തിട്ടു അല്പം മാറി നിന്ന് കാൽ ഗ്ലാസ്‌ വെള്ളം കുറേശേ ചേർത്ത് നന്നായി ഒന്ന് കൂടെ ഇളക്കി ചൂടാറാനായി മാറ്റി വെക്കാം.

ഇനി മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡാ, ഉപ്പ് എന്നിവ അരിപ്പയിൽ നന്നായി അരിച്ചെടുക്കാം. ഇനി ഒരു മിക്സിടെ ജാറിലേക്കു മുക്കാൽ ഗ്ലാസ്‌ പഞ്ചസാരയും ഗ്രാമ്പു, ഏലക്ക, കറുവപ്പട്ട, ജാതിക്ക എന്നിവയും ഇട്ട് നന്നായി പൊടിച്ചെടുക്കാം. ഇതിലേക്ക് 2 മുട്ട കൂടി ചേർത്ത് ചെറുതായി ഒന്ന് അടിച്ചെടുക്കണം.

ഇനി ഒരു ബൗളിൽ ബട്ടർ ഇട്ടിട്ടു നന്നായി സ്പൂൺ അല്ലെകിൽ ഫോർക്ക് ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക.. ഇതിലേക്കു മുട്ടയുടെ മിക്സും വാനില എസ്സെന്സും ഓറഞ്ചിന്റെ തൊലിയും അര ഗ്ലാസ്‌ ഷുഗർ കാരമലും ചേർത്ത് മിക്സ്‌ ചെയുക. ഇതിലേക്കു മൈദയുടെ മിക്സ്‌ കുറേശേ ചേർത്ത് ഒരു സൈഡിലേക്ക് തന്നെ മിക്സ്‌ ചെയ്തെടുക്കുക. കശുവണ്ടി, ബദാം ഒക്കെ ചേർക്കുന്നുണ്ടെങ്കിൽ അല്പം മൈദയിൽ മിക്സ്‌ ചെയ്തിട്ടു ഇട്ട് കൊടുക്കാം. ഇനി കുതിർത്ത ഡ്രൈ ഫ്രൂട്ട്സ് ഒരു അരിപ്പയിൽ എടുത്തിട്ടു അതുംകൂടി ചേർത്ത് മിക്സ്‌ ചെയ്തിട്ടു ബട്ടർ പേപ്പറും ബട്ടറും തേച്ചു റെഡി ആക്കി വെച്ച ബൗളിലേക്കു ഒഴിച്ച് കൊടുക്കാം.

ഇനി നന്നായി ചൂടായ ഒരു കുക്കറിൽ ഒരു സ്റ്റാൻഡ് വെച്ച് സ്റ്റാൻഡിലേക്ക് കേക്ക് ബൗൾ വെക്കാം. കുക്കറിന്റെ വാഷറും വിസിലും മാറ്റിയിട്ടു 45 to 50 മിനുട്സ് മീഡിയം ഫ്ളയിംനും ലോ ഫ്ളയിംനും ഇടയിൽ തീ അഡ്ജസ്റ്റ് ചെയ്തിട്ടു മൂടി വെച്ച് വേവിക്കാം. കേക്ക് വെന്തതിനു ശേഷം തണുക്കാനായി മാറ്റി വെക്കാം. തണുത്തതിനു ശേഷം കേക്ക് കട്ട്‌ ചെയ്തു കഴിക്കാം.

വളരെ രുചികരമായ ഈ പ്ലം കേക്ക് എല്ലാവരും ഉണ്ടാക്കി നോക്കിട്ടു അഭിപ്രായം പറയണേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here