Home Recipes ഓറിയോ ട്രഫിൾസ്‌ ബോൾ – പാർട്ടി ഏതുമാകട്ടെ ഈ ഒരു ഡെസേർട്ട് മതി! വെറും 3...

ഓറിയോ ട്രഫിൾസ്‌ ബോൾ – പാർട്ടി ഏതുമാകട്ടെ ഈ ഒരു ഡെസേർട്ട് മതി! വെറും 3 ചേരുവകൾ ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാം. ഈസി ടേസ്റ്റി റെസിപ്പി സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്നതാണ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

ഓറിയോ ട്രഫിൾസ്‌ ബോൾ

ചേരുവകൾ

1.ഓറിയോ കുക്കി – 36 എണ്ണം
2.ക്രീം ചീസ് – 8 ഔൺസ്
3.ഡാർക്ക് ചോക്ലേറ്റ്‌ ചിപ്സ് /ചോക്ലേറ്റ്‌ ബാർ – 150 ഗ്രാം

പാചക രീതി

ഓറിയോ കുക്കീസ്‌ ഒരു സിപ്‌ലോക് ബാഗിലോ ,ഫുഡ് പ്രോസെസ്സറിലോ വെച്ച് നന്നായി പൊടിച്ചെടുക്കുക.
ഒരു മിക്സിങ് ബൗളിൽ ക്രീം ചീസ് നല്ല സോഫ്റ്റാകുന്നതുവരെ വിസ്‌ക് ചെയ്തെടുക്കുക .ശേഷം അതിലേക്കു പൊടിച്ചു വച്ചിരിക്കുന്ന കുക്കിചേർത്ത് കുഴച്ചെടുക്കുക .
ബേക്കിംഗ് ട്രേയിൽ പാർച്ച്മെന്റ് പേപ്പർ വെച്ച് അതിൽ ചെറിയ ബോളുകളായി ഉരുട്ടി ഫ്രീസറിൽ പത്തുമുതൽ പതിനഞ്ചു മിനിറ്റ് വരെ വയ്ക്കുക.
ഡാർക്ക് ചോക്ലേറ്റ്‌ മിശ്രിതത്തിൽ ഓരോ ബോളുകളായി ചോക്ലേറ്റ്‌ കോട്ട് ചെയ്തെടുക്കുക .
കുക്കി പൊടിയോ,ചോക്കലേറ്റോ വെച്ച് അലങ്കരിച്ച് ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്തു ഉപയോഗിക്കാവുന്നതാണ് .

വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here