Home Recipes പലരുടേയും ഇഷ്ടവിഭവമായിരിക്കും കാട എന്നാൽ പലർക്കും അത് എങ്ങനെയാണ് തയ്യാറാക്കുക എന്നറിയില്ല അങ്ങനെ ഉള്ളവർക്ക് വേണ്ടി.....

പലരുടേയും ഇഷ്ടവിഭവമായിരിക്കും കാട എന്നാൽ പലർക്കും അത് എങ്ങനെയാണ് തയ്യാറാക്കുക എന്നറിയില്ല അങ്ങനെ ഉള്ളവർക്ക് വേണ്ടി.. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക നിങ്ങൾക്കെല്ലാവർക്കും ഈ കാട തോരൻ വളരെ അധികം ഇഷ്ടമാകും…

കാട തോരൻ തയ്യാറാക്കി നോക്കിയിട്ടുണ്ടോ

ചേരുവകൾ

കാട കോഴി – അര കിലോ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
ഉണക്കമുളക് – 2
ചെറിയ ഉള്ളി അരിഞ്ഞത് – അര കപ്പ്‌
മുളക് പൊടി – 1 ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
കടുക് – അര ടീസ്പൂൺ
തേങ്ങ – അര കപ്പ്‌
കുരുമുളക് പൊടി – അര ടീസ്പൂൺ
വെള്ളം – കാൽ കപ്പ്‌
കറിവേപ്പില
എണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം

ചട്ടിയിൽ ഒരു ടേബിൾസ്പൂൺ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉണക്കമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക.

മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, എന്നിവ ചേർത്ത് പച്ചമണം മാറുന്ന വരെ ഇളക്കുക. കാട കോഴി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം അടച്ച് വച്ച് 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. ശേഷം കാൽ കപ്പ്‌ വെള്ളം ചേർത്ത് 15 മിനിറ്റ് വേവിക്കുക.

നന്നായി വെന്ത ശേഷം തേങ്ങ ചേർത്ത് ഇളക്കുക. ഒപ്പം കുരുമുളക് പൊടി, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി ഡ്രൈ ആക്കി എടുക്കുന്നു..

കാട തോരൻ തയ്യാർ.. ചോറിന്റെ കൂടെ ഉഗ്രൻ കോമ്പിനേഷൻ ആണ്..

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here