Home Curry പലർക്കും ചട്ടിണി ഒന്നും ഇഷ്ടം ഉണ്ടാകില്ല അങ്ങനെയുള്ളവർക്ക് വേണ്ടി നല്ല എരിവ് ചേർത്ത്ചൂട് ദോശക്കും ഇഡലിക്...

പലർക്കും ചട്ടിണി ഒന്നും ഇഷ്ടം ഉണ്ടാകില്ല അങ്ങനെയുള്ളവർക്ക് വേണ്ടി നല്ല എരിവ് ചേർത്ത്ചൂട് ദോശക്കും ഇഡലിക് കൂടെ കൂട്ടാൻ ഉള്ളി തക്കാളി സാമ്പാർ… വളരെ എളുപ്പം ഉണ്ടാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്…

ഉള്ളി തക്കാളി സാമ്പാർ

തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.

ഉണ്ടാക്കാൻ വേണ്ടി 20 മുതൽ 30 വരെ ചെറിയ ഉള്ളി , 2 വെളുത്തുള്ളി , കറിവേപ്പില, 2 പച്ച മുളക് , 1 തക്കാളി ,ഇത്രെയും ആദ്യം കട്ട് ചെയ്തു വെക്കണം.

അടുത്തതായി 1 കുക്കറിൽ 1/2 കപ്പ് പരിപ്പ് കഴുകി വെള്ളം ഒഴിച്ച് 2 വിസിൽ വരാൻ വേണ്ടി വെക്കണം. നന്നായി ഒന്ന് വേവിച്ച് എടുക്കുക.

ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളി , വെളുത്തുള്ളി , കറി വേപ്പില , പച്ച മുളക് എന്നിവ ചേർത്ത് വഴറ്റുക.

അതിലേക്ക് 1/4 tsp മഞ്ഞൾ പൊടി , 1 tsp മുളക് പൊടി , 1 tbsp സാമ്പാർ പൊടി , 1 tbsp മല്ലി പൊടി ചേർത്ത് പൊടി മൂപ്പിച്ച് എടുക്കുക. അതിലേക്ക് തക്കാളി ഉപ്പ് എന്നിവ ചേർക്കുക.

1 നെല്ലിക്ക വലുപ്പത്തിൽ പുളി വെള്ളത്തിൽ കുതിർത്ത് വെള്ളം കൂടി ഒഴിച്ച് കൊടുക്കുക. വേവിച്ച പരിപ്പ് കൂടി ഒഴിച്ച് തിളപ്പിച്ച് ഒന്ന് കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യുക.

വറുത്ത് ഇടൻ വേണ്ടി 1 പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും, ഉലുവ , കറി വേപ്പില , ചുവന്ന മുളക് ചേർത്ത് കറിയിൽ ഒഴിച്ച് കൊടുക്കുക. കുറച്ച് കായം കൂടി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.

എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വിശദമായി വീഡിയോയിൽ കാണിച്ചിട്ടുണ്ട്.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here