കോഴിക്കാൽ
ആവശ്യമായ ചേരുവകൾ
* കപ്പ – 1/2 കിലോ
* പച്ചമുളക് – 2 എണ്ണം (ചെറുതായി മുറിച്ചത്)
* ഇഞ്ചി – ചെറിയൊരു കഷ്ണം (ചെറുതായി മുറിച്ചത്)
* കറിവേപ്പില – 2 തണ്ട്
* കടലമാവ് – 1/2 കപ്പ്
* അരിപ്പൊടി – 1 ടേബിൾസ്പൂൺ
* മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
* മുളകുപൊടി – 1 1/2 ടീസ്പൂൺ
* കായംപൊടി – 2 നുള്ള്
* വെളുത്തുള്ളി ചതച്ചത് – 6 അല്ലി (തൊലിയോടു കൂടി)
* എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യമുള്ളത്ര
* ഉപ്പ് – ആവശ്യത്തിന്
* വെള്ളം – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
* 1/2 കിലോ കപ്പ തൊലി കളഞ്ഞു നീളത്തിൽ ഫ്രഞ്ച് ഫ്രൈസ് പോലെ കനം കുറച്ചു കഷ്ണങ്ങളാക്കി 10 മിനിറ്റ് വെള്ളമൊഴിച്ചു വച്ച് കഴുകിയൂറ്റി മാറ്റി വെക്കുക
* ഒരു ബൗളിലോട്ടു പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കടലമാവ്, അരിപ്പൊടി, മഞ്ഞൾ പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കായംപൊടി, വെളുത്തുള്ളി എന്നിവ നന്നായി മിക്സ് ചെയ്തു കുറേശ്ശേയായി വെള്ളം ചേർത്ത് കട്ടിയുള്ള മാവാക്കി കപ്പ കഷ്ണങ്ങൾ ഇട്ടു സോഫ്റ്റ് ആയി മിക്സ് ചെയ്തു കുറേശ്ശേ മാവ് നീളത്തിൽ എടുത്തു തിളച്ച എണ്ണയിലോട്ടു ഇട്ടു ചെറുതീയിൽ വച്ച് ഫ്രൈ ചെയ്തെടുക്കുക.
തലശ്ശേരി കോഴിക്കാൽ റെഡി .
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.