Home Chicken വളരെ രുചികരമായി എളുപ്പത്തിൽ തന്നെ നല്ല അടിപൊളി പെപ്പർ ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ…...

വളരെ രുചികരമായി എളുപ്പത്തിൽ തന്നെ നല്ല അടിപൊളി പെപ്പർ ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

Pepper Chicken😋😋

ചേരുവകൾ

Chicken 1kg
സവാള 2 വലുത്
ഇഞ്ചി 1കഷ്ണം
വെളുത്തുള്ളി 8 അല്ലി
വറ്റൽ മുളക് 8എണ്ണം
കുരുമുളക് 2tbsp+1tsp
പെരുംജീരകം 1tbsp
ചെറിയ ജീരകം 1tsp
കറുവപട്ട ചെറിയ കഷ്ണം
ഗ്രാമ്പൂ 5എണ്ണം
വെളിച്ചെണ്ണ 4tbsp
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

വറ്റൽ മുളക് വറുത്തതും കുരുമുളക് പെരുംജീരകം ചെറിയ ജീരകം പട്ട ഗ്രാമ്പൂ എല്ലാം കൂടി ചൂടാക്കിയതും ചേർത്ത് മിക്സിയിൽ നന്നായി പൊടിച്ചു വെക്കുക.

സവാള ഇഞ്ചി വെളുത്തുള്ളി വെളിച്ചെണ്ണയിൽ വഴറ്റി ചെറുതായൊന്ന് മിക്സിയിൽ അരക്കണം. പിന്നെ പാനിൽ ചൂടായ വെളിച്ചെണ്ണയിൽ ചിക്കൻ 1/2 tsp മഞ്ഞൾ പൊടിയിട്ട് കുറച്ച് നേരം വഴറ്റി അതിലേക്ക് നേരത്തെ പൊടിച്ചു വെച്ച മസാല ചേർത്ത് ഇളക്കുക.

ചെറുതായി അരച്ച സവാള ഇഞ്ചി വെളുത്തുള്ളി കൂട്ട് ചേർത്ത് ഇളക്കി കറി വേപ്പിലയും പാകത്തിന് ഉപ്പും ചേർത്ത് 1/2 cup വെള്ളവും ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.

ചിക്കൻ വെന്ത്‌ പാകത്തിന് ഗ്രേവി ആവുമ്പോൾ ഒരു tsp ചതച്ച കുരുമുളകും കൂടി ചേർത്ത് ഇളക്കി വാങ്ങാം. Tasty pepper chicken ready 😋😋😋

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here