റവ ചോക്ലേറ്റ് കേക്ക്
ചേരുവകൾ
റവ ഒരു കപ്പ്
പഞ്ചസാര അരക്കപ്പ്
തൈര്-അരകപ്പ്
ഓയിൽ കാൽ കപ്പ്
കൊക്കോ പൗഡർ കാൽക്കപ്പ്
ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ
പാൽ അരക്കപ്പ് +2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
റവ മിക്സിയുടെ ജാർ ഇട്ട് ഒന്ന് പൊടിച്ചെടുക്കുക പൊടിച്ചെടുത്ത് റവ ഒരു ബൗളിലേക്ക് ഇട്ട്കൊടുക്കാം ഇതിലേക്ക് പഞ്ചസാര തൈര് ഓയിൽ കൊക്കോ പൗഡർ പാൽ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക.
ഇനി 30 മിനിറ്റ് മൂടിവയ്ക്കാം മുപ്പതു മിനിറ്റിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും 2 ടേബിൾ സ്പൂൺ പാലും ചേർത്ത് ഒന്നുകൂടെ മിക്സ് ചെയ്തു എടുക്കുക ഒരു ചുവടു കട്ടിയുള്ള പാത്രം 10 മിനിറ്റ് മൂടി വെച്ച് മീഡിയം തീയിൽ വെച്ച് പ്രീഹീറ്റ് ചെയ്യാനായി വയ്ക്കുക.
അതിലേക്ക് ഒരു സ്റ്റാൻഡും ഇറക്കിവയ്ക്കുക ഇനി റെഡിയാക്കി വച്ചിട്ടുള്ള കേക്ക് മിക്സ് ഒരു കേക്ക് ടിൻഇൽ ഒഴിച്ചു കൊടുത്തതിനുശേഷം പ്രീഹീറ്റ്ചെയ്തു വച്ചിട്ടുള്ള പാത്രത്തിനുള്ളിൽ ഇറക്കിവെച്ച് മൂടിവെച്ച് 35 മിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ വച്ച് വേവിച്ചെടുക്കുക.
സൂപ്പർ ടേസ്റ്റിൽ കേക്ക് റെഡി ആയിട്ടുണ്ടാകും അതിനുമുകളിലായി കുറച്ച് ചോക്ലേറ്റ് അല്ലെങ്കിൽ ന്യൂട്ടല്ല ചേർത്ത്കൊടുക്കാം കേക്ക് നല്ല ക്രീമി ആയി വരാൻ ഇങ്ങനെ ചെയ്യുന്നത് എല്ലാവരും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.