Home Mutton മട്ടൺ കറി ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ ..രുചി ഇരട്ടിയാകും .ബീഫിലും ഇതേ...

മട്ടൺ കറി ഇനി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ ..രുചി ഇരട്ടിയാകും .ബീഫിലും ഇതേ രീതിയിൽ ചെയ്താൽ അടിപൊളി ടേസ്റ്റാണ് ..എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

മട്ടൺ കറി

 

ചേരുവകൾ

മട്ടൺ – അരക്കിലോ
ചെറിയ ഉള്ളി – കാൽക്കപ്പ്
സവാള – 1
തക്കാളി – 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
മുളക്പൊടി – ഒന്നര ടേബിൾസ്പൂൺ മല്ലിപൊടി – 1 ടേബിൾസ്പൂൺ മഞ്ഞൾപൊടി – അരടീസ്പൂൺ
ഗരം മസാല – അരടീസ്പൂൺ കുരുമുളക്പൊടി – 1 ടീസ്പൂൺ
ജീരകം പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – രണ്ട തണ്ട്
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ

ഉണ്ടാകുന്ന വിധം

കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ചെറിയ ഉള്ളി സവാള തക്കാളി ഇഞ്ചി വെളുത്തുള്ളി അരച്ചത് ഉപ്പ് മഞ്ഞൾപൊടി ചേർത്ത് വഴറ്റുക .ഇതിലേക്കു മട്ടൺ ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിചു വെവിക്കുക .ഒരു കടായിലേക് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി മുളക്പൊടി മല്ലിപൊടി ചേർത്ത് മൂപ്പിക്കുക .പച്ചമണം മാറിയാൽ വേവിച്ച മട്ടൺ ചേർക്കുക .തിളക്കുമ്പോൾ കുരുമുളക്പൊടി ഗരം മസാല ജീരകം പൊടിച്ചത് ഉപ്പ് ചേർത്ത് മൂടിവെച്ചു കുറഞ്ഞ തീയിൽ വേവിക്കുക ശേഷം പച്ചമുളക് കറിവേപ്പില ചേർത്ത് ചൂടോടെ സെർവ് ചെയ്യാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here