Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ബുഹാരി റൈസ് തയ്യാറാക്കി നോക്കിയാലോ. സിമ്പിൾ ആയിട്ട് തയ്യാറാക്കാൻ കഴിയുന്ന...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ബുഹാരി റൈസ് തയ്യാറാക്കി നോക്കിയാലോ. സിമ്പിൾ ആയിട്ട് തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും. റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ബുഹാരി റൈസ് :-

Ingredients

ഏലക്ക:4
പട്ട:3, small
ഗ്രാമ്പു:4
കറുവ പട്ട ഇല :1
ചെറിയ ജീരകം:1tsp
ഉണക്ക നാരങ്ങ:1
സൺഫ്ലവർ ഓയിൽ
കാരറ്റ് ചീവിയത്:1cup
ഉണക്ക മുന്തിരി
വലിയുള്ളി:2, Sliced
പച്ചമുളക്:7
മാഗ്ഗി ക്യൂബ്:1
തക്കാളി:2
മഞ്ഞൾപൊടി:1tsp
കുരുമുളക് പൊടി:1 1/2tsp
വെള്ളം:6cup
ബസുമതി അരി:3cup
ഉപ്പ്
നാരങ്ങ നീര്:1tbsp

തയ്യാറാക്കേണ്ട വിധം
ആദ്യം ഒരുപാനിലേക്ക് ഏലക്ക, പട്ട,ഗ്രാമ്പു,കറുവപട്ട ഇല, ഉണക്കനാരങ്ങ,ചെറിയജീരകം എന്നിവ ചേർത്തു നന്നായി വറുത്തു പൊടിച്ചു മാറ്റിവെക്കുക.ഇനി ബിരിയാണി പോട്ട് എടുത്ത് ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിക്കുക. ഇതിലേക്ക് കാരറ്റ് ചീവിയതും ഉണക്കമുന്തിരിയും ചേർത്തു വറുത്തു കോരി മാറ്റുക. ഇതേ ഓയിലിലേക്ക് സവാളയും പച്ചമുളകും മാഗ്ഗി ക്യൂബും ചേർത്തു നന്നായി വഴറ്റാം. ഇനി ഇതിലേക്ക് തക്കാളി അരച്ചതും ചേർത്തു വഴറ്റാം. ഇനി ഇതിലേക്ക് മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും പൊടിച്ചു വെച്ച മസാലപൊടിയും ചേർത്തു നന്നായി വഴറ്റാം. ഇനി ഇതിലേക്ക് അരിയുടെ ഇരട്ടി വെള്ളം ഒഴിച്ച് തിളപ്പിക്കാം. ഇനി ഇതിലേക്ക് ഉപ്പും ചേർത്തു തിളച്ചു വരുമ്പോൾ 1/2മണിക്കൂർ കുതിർത്ത അരി ഇട്ട് കുറച്ചു നാരങ്ങാനീർ കൂടെ ചേർത്തു മിക്സ് ചെയ്തു അടച്ചുവെച്ചു വേവിക്കാം.വെന്ത ശേഷം മുകളിൽ വറുത്തുവെച്ച കാരറ്റ് മുന്തിരി മിക്സ് ഇട്ട് കൊടുക്കാം.ബുഹാരി റൈസ് തയ്യാർ വീഡിയോ കാണാൻ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here