Home Recipes എല്ലാർക്കും സുഖല്ലേ?ഇന്ന് എത്ര കഴിച്ചാലും മതി വരാത്ത ബാദുഷയുടെ റെസിപ്പി ആണുട്ടോ… എല്ലാവരും ട്രൈ ചെയ്തു...

എല്ലാർക്കും സുഖല്ലേ?ഇന്ന് എത്ര കഴിച്ചാലും മതി വരാത്ത ബാദുഷയുടെ റെസിപ്പി ആണുട്ടോ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രുചികരമായ ഒരു വിഭവമാണ്…

ചേരുവകൾ:-

1.മൈദ-2 കപ്പ്
ബേക്കിംഗ് പൗഡർ-1 TSp
ഉപ്പ് -ഒരു നുള്ള്
പഞ്ചസാര -1 TbSp
നെയ്യ് -6 TbSp
തൈര് -4 TSp
പഞ്ചസാരപ്പാനി :-

2.പഞ്ചസാര -2 cup
ഏലക്ക പൊടി -1/2 TSp
ചെറുനാരങ്ങാനീര് -1 TbSp
കുങ്കുമപ്പൂവ് -ഒരു നുള്ള് (optional)

പാകം ചെയ്യുന്ന വിധം :-

പഞ്ചസാര,വെള്ളം(1 കപ്പ്) ഒഴിച്ചു തിളപ്പിക്കുക…ഇതിലേക്ക് ഏലക്കാപ്പൊടി,കുങ്കുമപ്പൂവ് ,ചെറുനാരങ്ങാനീര് ചേർത്തുയോജിപ്പിക്കുക…

ഒരു നൂൽ പരുവം ആയാൽ അടുപ്പിൽ നിന്നും ഇറക്കി വെക്കുക…
ഒന്നാമത്തെ ചേരുവകളെല്ലാം യോജിപ്പിച്ചു റൊട്ടിപ്പൊടിയുടെ പരുവത്തിൽ യോജിപ്പിക്കുക…

ഇതിലേക്ക് കുറേശെ വെള്ളം ഒഴിച്ചു അധികം pressure കൊടുക്കാതെ യോജിപ്പിച്ചെടുക്കുക…ഇതൊരു നനഞ്ഞ തുണി കൊണ്ട് മൂടി 15-20 മിനിറ്റ് വെക്കുക…എന്നിട്ട് ചെറിയ ഉരുള എടുത്ത് ഉള്ളം കയ്യിൽ വെച്ചു ഉരുട്ടി നടുവിൽ വിരൽ കൊണ്ട് അമർത്തുക…

ഇത് പോലെ ബാക്കി എല്ലാം ഉരുട്ടുക…ഇനി ഒരു പാനിൽ ഓയിൽ ചൂടാക്കി (അധികം ചൂടാവരുത്…)ഒരു ചെറിയ piece ഇട്ട് നോക്കി പൊന്തുമ്പോൾ ചെറിയ തീയിലാക്കി അതിലേക്ക് ബാദുഷ ഫ്രൈ ചെയ്തെടുക്കാം…

ഇത് പഞ്ചസാരപ്പാനിയിൽ ഇട്ട് 5 മിനിറ്റ് കഴിയുമ്പോൾ കോരി മാറ്റാം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here