Home Fish ക്രിസ്തുമസിന് വെറൈറ്റി ലഞ്ച് വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ? ഡയറ്റ് നോക്കുന്നവർക്ക് ക്രിസ്തുമസ് ലഞ്ച് ആകർഷകമാക്കാൻ ഈ...

ക്രിസ്തുമസിന് വെറൈറ്റി ലഞ്ച് വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ? ഡയറ്റ് നോക്കുന്നവർക്ക് ക്രിസ്തുമസ് ലഞ്ച് ആകർഷകമാക്കാൻ ഈ ഒരു വിഭവം ഉണ്ടാക്കി നോക്കൂ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

 

പാൻ ഗ്രിൽഡ് ബാസ വിത്ത് ലെമൺ സോസ്

ചേരുവകൾ:

1. ബാസ ഫില്ലറ്റ് – 250 ഗ്രാം
2. ഉപ്പ് – ആവശ്യത്തിന്
3. കുരുമുളക് പൊടി – ആവശ്യത്തിന്
4. ലെമൺ ജ്യൂസ് – 1 നാരങ്ങയുടേത്
5. മല്ലിയില അരിഞ്ഞത്
6. മൈദ – കുറച്ച്
7. ഓയിൽ/ബട്ടർ – 1 ടേബിൾസ്പൂൺ
8. സവാള – പകുതി, പൊടിയായി അരിഞ്ഞത്
9. വെളുത്തുള്ളി – 1 1/2 ടേബിൾസ്പൂൺ, പൊടിയായി അരിഞ്ഞത്
സലാഡ് ഉണ്ടാക്കാൻ:
1. കാരറ്റ് – 1 എണ്ണം, ഗ്രേറ്റ് ചെയ്തത്
2. സവാള – പകുതി, നീളത്തിൽ അരിഞ്ഞത്
3. ഉപ്പ് – ആവശ്യത്തിന്
4. കുരുമുളക് പൊടി – ഒരു നുള്ള്
5. ലെമൺ ജ്യൂസ് – പകുതി നാരങ്ങയുടേത്
6. മല്ലിയില അരിഞ്ഞത്

പാചകം ചെയ്യുന്ന രീതി:

ബാസ അല്ലെങ്കിൽ സാൽമൺ, അത് പോലെ ഉള്ള മുള്ളില്ലാത്ത ഏത് മീനും എടുക്കാം

1. മീനിൽ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക
2. 15 മിനിറ്റ് മാരിനേറ്റ് ചെയ്യാനായി മാറ്റി വയ്ക്കാം
3. സലാഡിനുള്ള ചേരുവകൾ എല്ലാം മിക്സ് ചെയ്ത് മാറ്റി വയ്ക്കുക
4. മാരിനേറ്റ് ചെയ്ത മീൻ കുറച്ച് മൈദയിൽ എല്ലാ വശവും നന്നായി കോട്ട് ചെയ്തെടുക്കുക
5. ഒരു പാനിൽ ഓയിൽ അല്ലെങ്കിൽ ബട്ടർ ചേർത്ത് ചൂടാവുമ്പോൾ സവാള, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക
6. ചെറുതായി വാടി വന്ന് കഴിഞ്ഞാൽ മൈദ കോട്ട് ചെയ്ത മീൻ ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുക
7. എല്ലാ വശവും നന്നായി ഗ്രിൽ ചെയ്ത് എടുക്കുക
8. നന്നായി മൊരിഞ്ഞ് വന്നാൽ ലെമൺ ജ്യൂസും മല്ലിയിലയും ചേർത്ത് ഒരു മിനിറ്റ് കൂടി ഗ്രിൽ ചെയ്ത ശേഷം വാങ്ങി വയ്ക്കാം
9. സലാഡ് ചേർത്ത് സെർവ് ചെയ്യാം

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here