പാകിസ്ഥാനി ചിക്കൻ ബിരിയാണി
ചിക്കനിലേക്ക് വേണ്ട ചേരുവകൾ
1. ചിക്കൻ – 500 kg
2. ഗരം മസാല – 1 tbsp
3. കാശ്മിരി റെഡ് പൊടി – 1 1/2tbsp
4. മല്ലി പൊടി – 1tsp
5. മഞ്ഞൾ പൊടി – 1/2 tsp
6. ചാട്ട് മസാല – 1 tsp
7. നല്ല ജീരകം പൊടി – 1tsp
8. ഉലുവ പൊടി – 1/4 tsp
9. ഉപ്പ് ആവശ്യത്തിന്
10. കരുവാപ്പട്ടയുടെ ഇല- 2
11. ഏലക്കായ – 4
12. താക്കോലം – 1
13. പുതിനയില
14.മല്ലിയില
15. നാരങ്ങ നീര് – 2tbsp
16.പച്ചമുളക് – 1
17. സവാള വറുത്തത് – 1/4 കപ്പ്
18. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 tbsp
ചോറുണ്ടാക്കാൻ വേണ്ട സാധങ്ങൾ
1. അരി (ബസ്മതി ) – 3 കപ്പ്
2. കറുവപ്പട്ടയുടെ ഇല – 2
3. നല്ലജീരകം – 1/2 tsp
4.ഉപ്പ് ആവശ്യത്തിന്
ദം ഇടാൻ വേണ്ട സാധനങ്ങൾ
1. മല്ലിയില
2. പുതിനയില്ല
3. സവാള വറുത്തത്
4. ഓറഞ്ച് ഫുഡ് കളർ – 1/4 tsp
5.പാണ്ട /കേര എസ്സെൻസ് – 1/8 tsp
6.തൈര് – 2 tbsp
7. നാരങ്ങ
8.പച്ചമുളക് – 1
തയ്യാറുക്കുന്നവിധം
ചിക്കനിലേക്ക് മുകളിൽ പറഞ്ഞ ചേരുവകൾ പുരട്ടി പതിനഞ്ച് മിനുട്ട് വെക്കുക. അതിനുശേഷം അരി വേവിക്കുക. ചോറുണ്ടക്കാനുള്ള സാധനങ്ങൾ ഇട്ടതിനുശേഷം പകുതി വേവിക്കുക. പകുതി വേവിച്ച ചോറ് മസാല പുരട്ടിയ ചിക്കനിലേക്ക് പകുതി ചോറിട്ടത്തിന് ശേഷം തൈര് ഒഴിക്കുക. അതുകഴിഞ്ഞ് ബാക്കി ചോറും ഇട്ട് കൊടുക്കുക . ഇനി കുറച്ച് മല്ലിയിലയും പുതിന ഇലയും ഒരു പച്ചമുളകും ഇട്ടതിനുശേഷം കളർ ഒഴിച്ചു കൊടുക്കുക. അതിനായി കുറച്ച് വെള്ളം എടുത്ത് ഓറഞ്ച് ഫൂഡ് കളറിലേക്ക് പാണ്ട അല്ലെങ്കിൽ
kewra essence കുറച്ച് മിക്സ് ചെയ്ത് അരിയുടെ മുകളിലേക്ക് ഒഴിക്കുക . ഇനി ബാക്കിയുള്ള വെള്ളത്തിൽ റെഡ് ഫൂഡ് കളർ കൂടി ഒഴിച്ച് മിക്സ് ആക്കി അതുംകൂടി ഒഴിച്ചു കൊടുക്കുക ഇനി ഇതിലേക്ക് വരുത്ത സവാളയും നാരങ്ങയും ചേർത്ത ശേഷം അലൂമിനിയം ഫോയിൽ ഉപയോഗിച്ചോ കോട്ടൺ തുണി വെച്ചോ നന്നായി കവർ ചെയ്യുക. അതു കഴിഞ്ഞ് 20 മിനുട്ട് ചെറിയ ചൂടിൽ ദം ചെയ്ത് എടുക്കുക. 20 മിനുട്ട് കഴിഞ്ഞ് കവർ മാറ്റി പതുക്കെ ഇളക്കി മസാലയും ചിക്കനും യോജിപ്പിക്കുക. ഇളക്കുമ്പോൾ നാരങ്ങ കൂട്ടി മിക്സ് ചെയ്യരുത്. അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ പാകിസ്താനി ചിക്കൻ ബിരിയാണി തയ്യാറായി കഴുഞ്ഞു . ഇനി ഒരു പ്ലേറ്റ്ലേക്ക് വിളമ്പി കഴിക്കാം . Pakistani Chicken Dum Biriyani | ഈ ചിക്കൻ ദം ബിരിയാണി വേറെ ലെവൽ ആണ് കേട്ടോ | मुर्गी दम बिरयानी
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.