കാരറ്റ് ഡേറ്റ്സ് കേക്ക്
ചേരുവകൾ:
കാരറ്റ് മിക്സിന് വേണ്ടി:
1. കാരറ്റ് ഗ്രേറ്റ് ചെയ്തത് – 1 കപ്പ്
2. ഈന്തപ്പഴം – 15 എണ്ണം, കുരു കളഞ്ഞ് ചെറുതാക്കി അരിഞ്ഞത്
3. കാഷ്യൂനട്ട്സ് – 15 എണ്ണം, ചെറുതായി നുറുക്കിയത്
4. മൈദ – 3 ടേബിൾസ്പൂൺ
കാരമൽ സിറപ്പ് ഉണ്ടാക്കാൻ:
1. പഞ്ചസാര – 1/4 കപ്പ്
2. വെള്ളം – 1 കപ്പ്
കേക്ക് ഉണ്ടാക്കാൻ:
1. മൈദ – 1 കപ്പ്
2. ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ
3. ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
4. ഉപ്പ് – 1 നുള്ള്
5. പഞ്ചസാര പൊടിച്ചത് – 1 കപ്പ്
6. ഓയിൽ – 3/4 കപ്പ്
7. മുട്ട – 2 എണ്ണം
8. വാനില എസൻസ് – 1 ടീസ്പൂൺ
പാചകം ചെയ്യുന്ന രീതി:
1. ഒരു പാനിൽ പഞ്ചസാര ചേർത്ത് ചെറുതീയിൽ വച്ച് ഉരുക്കിയെടുക്കുക
2. ബ്രൗൺ നിറമാകുമ്പോൾ വെള്ളം ഒഴിച്ച് തിളപ്പിക്കുക
3. കാരമൽ സിറപ്പ് ചൂട് ആറാനായി മാറ്റി വയ്ക്കുക
4. കാരറ്റ്, ഡേറ്റ്സ്, കാഷ്യൂനട്ട്സ് എന്നിവ മൈദ ചേർത്ത് മിക്സ് ചെയ്ത ശേഷം മാറ്റി വയ്ക്കുക
5. മൈദ, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരിച്ച് മാറ്റി വയ്ക്കുക
6. ഒരു ബൗളിൽ പഞ്ചസാര പൊടിച്ചതും ഓയിലും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക
7. അതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് ബീറ്റ് ചെയ്യുക
8. വാനില എസൻസ് കൂടി ചേർത്ത് ബീറ്റ് ചെയ്യുക
9. മൈദ മിക്സ് 2 പ്രാവശ്യമായി ചേർത്ത് കൊടുത്ത് ബീറ്റ് ചെയ്തെടുക്കുക
10. അതിലേക്ക് കാരറ്റ് മിക്സ് ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക
11. ബട്ടർ പേപ്പർ വിരിച്ച ബേക്കിംഗ് ട്രേയിൽ പകുതി വരെ ബാറ്റർ ഒഴിച്ച് കൊടുക്കുക
12. പ്രീഹീറ്റ് ചെയ്ത ഓവനിൽ വച്ച് 180 ഡിഗ്രിയിൽ 40-50 മിനിറ്റ്, അല്ലെങ്കിൽ ഒരു ടൂത്ത്പിക്ക് നീറ്റ് ആയി കിട്ടുന്നത് വരെ ബേക്ക് ചെയ്യുക
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.