Home Fish തേങ്ങാ പാലിൽ പൊള്ളിച്ച ആവോലി കഴിച്ചിട്ടുണ്ടോ…?? സംഭവം കിടുവാണ് ട്ടോ.. കഴിച്ചിട്ട് ഇല്ലെങ്കിൽ നിങ്ങൾ എന്തായാലും...

തേങ്ങാ പാലിൽ പൊള്ളിച്ച ആവോലി കഴിച്ചിട്ടുണ്ടോ…?? സംഭവം കിടുവാണ് ട്ടോ.. കഴിച്ചിട്ട് ഇല്ലെങ്കിൽ നിങ്ങൾ എന്തായാലും കഴിച്ചു നോക്കണം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

തേങ്ങാ പാലിൽ പൊള്ളിച്ച ആവോലി

രണ്ട് ആവോലി ആണ് ഞാൻ എടുക്കുന്നത്. ഒരു പാത്രം എടുത്തു അതിനുവേണ്ടിയുള്ള മസാല തയ്യാറാക്കാം.

രണ്ട് ടീസ്പൂൺ മുളകുപൊടി, അരടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്,ഒരു ചെറു നാരങ്ങയുടെ പകുതി നീര്, ഇതിലേക്ക് അൽപം വെള്ളം ചേർത്ത് കുഴമ്പുരൂപത്തിലാക്കി കുഴച്ചെടുക്കുക.

ഈ മസാല മീനിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ വെച്ചതിനുശേഷം ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് നമുക്ക് വറുത്തെടുക്കാം.

ഇനി മീൻ പൊള്ളിക്കാനായിട്ടുള്ള മസാല തയ്യാറാക്കാം, അതിനായി ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ഇട്ട് പൊടിച്ചെടുക്കുക.

ഇതിൽ 100 ഗ്രാം ചുവന്ന ഉള്ളി ഇട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ് കൂടി ചേർത്ത് കൊടുത്തതിനുശേഷം മൂപ്പിക്കുക.

ഇനി ആവശ്യത്തിന് ഉപ്പ് അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയ ശേഷം ഒന്ന് അടച്ചു വച്ച് വേവിയ്ക്കാം. 10 മിനിറ്റിനു ശേഷം ഓപ്പൺ ചെയ്യുക. നമ്മുടെ മസാല റെഡി.

ഈ മസാല നമുക്ക് ഒരു വാഴയില വാട്ടിയെടുത്ത അതിന് അടിയിലായി ഒരു ലെയർ മസാല വയ്ക്കുക, ശേഷം മീൻ എടുത്ത് അതിനുമേലെ വയ്ക്കുക. ഇതിനു മുകളിലായി നമ്മൾ തയ്യാറാക്കി വെച്ച മസാല വീണ്ടും ചേർക്കുക. ശേഷം ഒരു തേങ്ങ പിഴിഞ്ഞ് ഒന്നാം പാലെടുത്ത് ആവശ്യാനുസരണം ഒഴിച്ചുകൊടുക്കുക. ഇനിയൊരു വാഴയുടെ നൂല് വെച്ചിട്ട് തന്നെ കെട്ടിവെക്കാം. ഇനി ഒരു പാത്രം വെച്ച് അതിൽ അല്പം എണ്ണയൊഴിച്ച് അതിലേക്ക് നമ്മൾ റെഡിയാക്കി വെച്ച മീൻ നമുക്ക് പൊളിച്ചെടുക്കാം. 10 മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കുക. തിരിച്ചിട്ടു കൊടുത്തതിനു ശേഷം ഒന്നുകൂടി 10 മിനിറ്റ് അടച്ചു വച്ച് വേവിയ്ക്കാം. നമ്മുടെ ആവോലി പൊള്ളിച്ചത് റെഡിയായിട്ടുണ്ട്. ഇത് ചോറിന് കൂടെ അടിപൊളി കോമ്പിനേഷൻ ആണ്. എല്ലാരും ഒന്ന് ട്രൈ ചെയ്യുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here