Home Recipes വളരെ എളുപ്പത്തിൽ എങ്ങനെയാണ് വീട്ടിൽ കായ പോള ഉണ്ടാക്കുക എന്ന് നോക്കിയാലോ…

വളരെ എളുപ്പത്തിൽ എങ്ങനെയാണ് വീട്ടിൽ കായ പോള ഉണ്ടാക്കുക എന്ന് നോക്കിയാലോ…

നോമ്പ് തുറയ്ക്ക് മലബാർ വീടുകളിൽ ഉണ്ടാക്കാറുള്ള ഒരു വിഭവമാണ് കായ പോള. വളരെ എളുപ്പത്തിൽ എങ്ങനെയാണ് വീട്ടിൽ കായ പോള ഉണ്ടാക്കുക എന്ന് നോക്കിയാലോ

കായ പോള/പഴം പോള

കൂടുതല്‍ വീഡിയോകള്‍ക്കായി  Adukkala Magic Recipes Subscribe ചെയ്യുക .

ചേരുവകൾ

1. ഏത്തപ്പഴം – 3 എണ്ണം
2. മുട്ട – 3 എണ്ണം
3. പഞ്ചസാര – 6 ടേബിൾസ്പൂൺ
4. ഏലയ്ക്ക പൊടിച്ചത് – 1/2 ടീസ്പൂൺ
5. നെയ്യ് – 2 ടേബിൾസ്പൂൺ
6. കാഷ്യൂ നട്ട്സ് – 2 ടേബിൾസ്പൂൺ
7. കിസ്മിസ് – 2 ടേബിൾസ്പൂൺ

പാചകം ചെയ്യുന്ന രീതി

1. ഒരു ടീസ്പൂൺ നെയ്യിൽ കാഷ്യൂ നട്ട്സും കിസ്മിസും വഴറ്റി മാറ്റിവെക്കുക
2. അതിലേക്ക് ചെറുതായി നുറുക്കിയ ഏത്തപ്പഴം ഇട്ട് വഴറ്റിയെടുക്കുക
3. മിക്സി ജാറിൽ മുട്ട, പഞ്ചസാര, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
4. 2 ടേബിൾസ്പൂൺ പാൽ കൂടി ചേർക്കുകയാണെങ്കിൽ നന്നായിരിക്കും
5. വഴറ്റി വച്ച ഏത്തപ്പഴം മുട്ട മിശ്രിതത്തിൽ ചേർത്ത് മിക്സ് ചെയ്യുക
6. വറുത്ത് വച്ച നട്ട്സും കിസ്മിസും പകുതി ചേർത്ത് മിക്സ് ചെയ്യുക
7. ഒരു പാനിൽ 1 ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ പോള മിക്സ് ഒഴിച്ച് മൂടി വച്ച് ചെറുതീയിൽ വേവിച്ചെടുക്കുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് കായ പോള/പഴം പോള ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here