കക്കയിറച്ചി 😋😋
1)കക്കയിറച്ചി അര kg
2)തേങ്ങ ചിരകിയത് കാൽ കപ്പ് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടേബിൾ സ്പൂൺ
3)പച്ച മുളക്, വേപ്പില
4)കുരുമുളക്,മുളകുപൊടി ഗ്രാമ്പു, പട്ട, പെരിഞ്ജീരകം, ഏലക്ക
5)വെളിച്ചണ്ണ -കക്കയിറച്ചി
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ ഇട്ട് കടുകുവറുത് വേപ്പില പച്ചമുളക് എന്നിവയും രണ്ടാമത്തെ ചേരുവയും ഇട്ട് മൂത്തു വരുമ്പോൾ കക്കയിറച്ചി ഇട്ട് നന്നായി ഇളക്കി മൂടി വച്ച് ആവിയിൽ വേവിക്കുക..
2, 4 ചേരുവകൾ മിക്സിയിൽ ചതച്ചെടുത്തത് നന്നായി വേവായാ കക്കയിറച്ചിയിൽ ചേർത്തിളക്കി വെളിച്ചെണ്ണ കുറേശ്ശേ ഒഴിച്ച് നന്നായി മൂപ്പിച്ചെടുക്കുക ..
രുചി കൂട്ടുവാൻ അല്പം വെളിച്ചെണ്ണയിൽ വെളുത്തുള്ളി കറിവേപ്പില ഇവ മൂപ്പിച്ച ചേർക്കുക..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.