Home Curry സാമ്പാർ പൊടി വീട്ടിൽ തന്നെ ഉണ്ടാക്കി, നല്ല നാടൻ സാമ്പാർ ഉണ്ടാക്കിയാലോ … രുചികരമായി എളുപ്പത്തിൽ...

സാമ്പാർ പൊടി വീട്ടിൽ തന്നെ ഉണ്ടാക്കി, നല്ല നാടൻ സാമ്പാർ ഉണ്ടാക്കിയാലോ … രുചികരമായി എളുപ്പത്തിൽ തന്നെ കടയിൽ നിന്നും വാങ്ങുന്ന അതെ ടേസ്റ്റിൽ നമ്മൾക്ക് സാമ്പാർ ഉണ്ടാക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും..

സാമ്പാർ

ചേരുവകൾ

സാമ്പാർ പൊടി

കടലപരിപ്പ് – 2 tsp
മല്ലി – 1 1/2 tsp
ജീരകം – 1/2 tsp
ഉലുവ – 1/4 tsp
കുരുമുളക് – 1/4 tsp
വറ്റൽ മുളക് – 5

വെണ്ട – . 3
മുരിങ്ങ കായ – 2
വഴുതനങ്ങ – 2
തക്കാളി – 1
കാരറ്റ് – 1
ചെറിയുള്ളി – 10
മഞ്ഞൾപ്പൊടി – 1/4 tsp
പുളി – ചെറിയ നെല്ലിക്ക വലുപ്പത്തിൽ
കായപ്പൊടി – ഒരു നുള്ള്
പരിപ്പ് – 1/2 cup
കടുക് – 1/2 tsp
ഉലുവ – 1/4 tsp
വെള്ളം
വെളിച്ചെണ്ണ
മല്ലിയില
കറിവേപ്പില
ഉപ്പ്

തയ്യാറാക്കുന്ന വിധം

Step-1

സാമ്പാർ പൊടിക്ക് ആവശ്യമായ എല്ലാ മസാലകളും പച്ചമണം മാറുന്നതു വരെ വഴറ്റുക.തണിഞ്ഞതിന് ശേഷം നന്നായി പൊടിക്കുക.

കുക്കറിലേക്ക് പരിപ്പു o മഞ്ഞൾ പൊടിയും , വെള്ളവും ചേർത്ത് whistle അടിപ്പിക്കുക,
ശേഷം പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുകും ഉലുവയും ചേർത്ത് പൊട്ടിക്കുക, ശേഷം ചെറിയുള്ളി , കറിവേപ്പിലയും ചേർത്ത് വഴറ്റുക.

ശേഷം അരിഞ്ഞു വെച്ച എല്ല പച്ചക്കറികളും ഉപ്പും, കായപ്പൊടിയും ചേർത്ത് വഴറ്റുക.ശേഷം സാമ്പാർ പൊടിയും വേവിച്ചുടച്ചു വെച്ച പരിപ്പും , പുളി വെള്ളവും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി mix ചെയ്ത് 20 minute നേരം അടച്ചു വെച്ച് വേവിക്കുക. ശേഷം മല്ലിയില ചേർക്കുക.

സാമ്പാർ റെഡി.

വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here