മലബാർ ഓട്ടട
കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ”
ആവശ്യമായ ചേരുവകൾ
* ഗോതമ്പുപൊടി – 1 കപ്പ്
* ചിരകിയ തേങ്ങ – 1 കപ്പ്
* ശർക്കര ഗ്രേറ്റ് ചെയ്തത് – 1/2 കപ്പ്
* ഉപ്പ് – ഒരു നുള്ള്
* വെള്ളം – ആവശ്യത്തിന്
* വാഴയില – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
* ഒരു ബൗളിലോട്ടു 1 കപ്പ് ഗോതമ്പുപൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് സോഫ്റ്റ് മാവാക്കിയെടുത്തു (ഇലയടയുടെ പരുവത്തിൽ) മാറ്റി വെക്കുക
* വേറൊരു പാത്രത്തിൽ 1 കപ്പ് ചിരകിയ തേങ്ങ, 1/2 കപ്പ് ഗ്രേറ്റ് ചെയ്ത ശർക്കര എന്നിവ മിക്സ് ചെയ്തു മാറ്റി വെക്കുക
* ഒരു കഷ്ണം വാഴയിലയിലോട്ടു ചെറിയ ഉരുള മാവെടുത്തു പരത്തി തേങ്ങ ഫില്ലിംഗ് വച്ച് മടക്കി ചൂടാക്കിയ ദോശ പാനിലോട്ടു വച്ച് ചെറുതീയിൽ വച്ച് രണ്ടു ഭാഗവും തിരിച്ചും മറിച്ചും മൂടി വച്ച് വേവിച്ചു ഇല മാവിൽ നിന്നും വിട്ടു വരുന്ന സമയത്ത് ഓട്ടട കല്ലിൽ നിന്നും മാറ്റാം. മലബാർ ഓട്ടട റെഡി. എപ്പോഴും ആവിയിൽ വേവിച്ച ഇലയട മടുക്കുമ്പോൾ ഇതൊന്നു ഉണ്ടാക്കി നോക്കൂ…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.