പുനുഗുലു
അധികമുള്ള ദോശമാവുകൊണ്ട് ഒരു സൂപ്പർ നാലുമണി പലഹാരം. പുനുഗുലു എന്നും ഇതിന് പേരുണ്ട്. ഇത് പ്രഭാതഭക്ഷണം ആയും കഴിക്കാവുന്നതാണ്. അല്പം തേങ്ങ ചമ്മന്തി കൂടിയുണ്ടെങ്കിൽ രുചി ഏറെയാണ്.
ചേരുവകൾ
ദോശമാവ് 1 കപ്പ്
റവ -കാൽ കപ്പ്
സവാള ചെറുതായി അരിഞ്ഞത് -ഒന്ന്
പച്ചമുളക് -2
ഇഞ്ചി -ഒരിഞ്ചു കഷണം
കറിവേപ്പില- ഒരു കതിർപ്പ്
ഉപ്പ് -ആവശ്യത്തിന്
എണ്ണ- വറുക്കാൻ ആവശ്യത്തിന്
ദോശ മാവിൽ റവ ചേർത്ത് യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വെക്കണം.
ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി ,കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് കൂടി വെക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഓരോ ടേബിൾസ്പൂൺ വീതം മാവ് കോരിയൊഴിച്ച് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരണം.
രുചികരമായ ദോശമാവ് വട തയ്യാർ
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.