വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ചെമ്മീൻ അര കിലോ
തക്കാളി ഒന്ന്
പച്ചമുളക് നാല്
സവാള ചെറിയ കഷണം അരിഞ്ഞത്
ഇഞ്ചി ചെറിയ കഷണം അരിഞ്ഞത്
കറിവേപ്പില
അര ടീസ്പൂൺ മഞ്ഞൾ പൊടി
രണ്ട് ടീസ്പൂൺ മുളക് പൊടി
ആവശ്യത്തിന് ഉപ്പ്
കുറച്ച് വെളിച്ചെണ്ണ
പുളി ഒരു ചെറുനാരങ്ങയുടെ വലുപ്പത്തിൽ
തേങ്ങ അരമുറി ചിരകിയത്
ചെറിയ ഉള്ളി 7 എണ്ണം
കടുക് ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഒരു മൺചട്ടിയിൽ തക്കാളിയും പച്ചമുളകും ഇഞ്ചി അരിഞ്ഞതും സവാള അരിഞ്ഞതും ഇട്ട് അതിൽ അര ടീസ്പൂൺ മഞ്ഞൾപൊടിയും രണ്ടര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലപോലെ ഒന്ന് കൈ കൊണ്ട് കുഴച്ച് മിക്സ് ആക്കി എടുക്കണം. അതിനു ശേഷം ഇതിൽ രണ്ട് കപ്പ് പുളി വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ച് എടുക്കണം, തിളച്ചതിനുശേഷം ഇതിലേക്ക് ചെമ്മീൻ ഇട്ട് കൊടുക്കാം, ഇത് വീണ്ടും ഒന്ന് തിളച്ചതിനു ശേഷം ഇതിലേക്ക് അരമുറി തേങ്ങയും 3 ചെറിയ ഉള്ളിയും കുറച്ച് മഞ്ഞൾപ്പൊടിയും കൂടി അരച്ച് ഇതിൽ ചേർത്ത് കൊടുക്കാം, കൂടെ അരക്കപ്പ് വെള്ളം കൂടി ഒഴിച്ചു കൊടുക്കേണ്ടതാണ്, ഇത് തിളച്ചുവരുമ്പോൾ ഇതിലേക്ക് കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം, അവസാനമായി വെളിച്ചെണ്ണയിൽ കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും കൂടി താളിച്ച് കറിയിൽ ചേർത്ത് കൊടുത്താൽ നല്ല അടിപൊളി തനി നാടൻ ചെമ്മീൻ കറി കിട്ടുന്നതാണ്. എല്ലാവരും തീർച്ചയായും ട്രൈ ചെയ്തു നോക്കണം, വീഡിയോ കണ്ടാൽ കൂടുതൽ മനസ്സിലാവുന്നതാണ്,
ചെമ്മീൻ മുളകിട്ടത് | Chemmeen Mulakittath Malayalam Recipe | Spicy Prawns Curry
ചെമ്മീൻ കറി ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ, അടിപൊളി ടേസ്റ്റാണ്… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.
കൂടുതല്‍ വീഡിയോകള്‍ക്കായി Adukkala Magic Recipes Subscribe ചെയ്യുക .