Home Break fast ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഉരുളക്കിഴങ്ങും മുട്ടയും ചേർത്ത് എളുപ്പത്തിലൊരു ഹെൽത്തി ബ്രേക്‌ഫാസ്റ് ആയാലോ? ||”Potato...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഉരുളക്കിഴങ്ങും മുട്ടയും ചേർത്ത് എളുപ്പത്തിലൊരു ഹെൽത്തി ബ്രേക്‌ഫാസ്റ് ആയാലോ? ||”Potato Egg Omelette ” എല്ലാവരും തയ്യാറാക്കി നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

“Potato Egg Omelette “

ചേരുവകൾ

ഉരുളക്കിഴങ്ങു – വലുത് ഒന്ന് (300 gm)
മുട്ട – നാലെണ്ണം
കാരറ്റ് – ഒന്ന്
സവാള – ഒന്ന് (മീഡിയം)
മല്ലിയില – ഒരു ടേബിൾ സ്പൂൺ
ഉള്ളിത്തണ്ട് – ഒന്ന്
പച്ചമുളക് – ഒന്ന്
എണ്ണ – രണ്ടു ടേബിൾസ്പൂൺ
ഉപ്പ് – ഒരു ടീസ്പൂൺ
ചില്ലി ഫ്ളക്സ് – അര ടീസ്പൂൺ
കുരുമുളക് പൊടി – അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങു തൊലികളഞ്ഞു ചെറുതായി അരിഞ്ഞു(വെജിറ്റബിൾ ചോപ്പർ ഉപയോഗിക്കാവുന്നതാണ് )ശേഷം വെള്ളത്തിൽ കഴുകി തോർത്തി എടുക്കുക.
കാരറ്റ് ചെറുതായി മുറിച്ചത്,സവോള,ഉള്ളിത്തണ്ട്,പച്ചമുളക് മല്ലിയില ഇവ ചെറുതായി കട്ട് ചെയ്യണം.
ചുവടുകട്ടിയുള്ള പാനിൽ ഒരുറ്റബിൾസ്പൂൺ എണ്ണ ഒഴിച്ച് ഉരുളക്കിഴങ്ങു , സവോള ,കാരറ്റ് ഇവ നന്നായി വേവിച്ചെടുക്കുക .
ഒരു മിക്സിങ് ബൗളിൽ നാലു മുട്ടയും ,പച്ചമുളകും,മല്ലിയിലയും ,ഉള്ളിത്തണ്ടും ചേർക്കുന്നതോടൊപ്പം ചിലിഫ്ളക്സ്,കുരുമുളക് പൊടി ,ഉപ്പും ,വേവിച്ച ഉരുളക്കിഴങ്ങു മിക്സും കൂടെ ചേർത്ത് യോജിപ്പിച്ചു പാനിൽ എണ്ണയൊഴിച്ചു മുട്ട പൊരിക്കുന്നതുപോലെ ഇരുവശവും നല്ല മൊരിച്ചെടുക്കുക .
ചൂടോടുകൂടെ തന്നെ ഇഷ്ടമുള്ള സോസിനോടൊപ്പം കഴിക്കാവുന്നതാണ് .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here