ഇതു ഒന്നു ഉണ്ടെങ്കിൽ പിന്നെ ചോറിനും, ചപ്പാത്തിക്കും, ദോശക്കും ഒക്കെ കൂടെ കഴിക്കാൻ വേറെ ഒന്നും വേണ്ട….. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കലെ. ഫുൾ വീഡിയോ കാണാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യണേ ?
ചേരുവകൾ
1.പച്ച മാങ്ങ തൊലി കളഞ്ഞു
ചെറുതാക്കി നുറുക്കിയത് – 1 വലിയ മാങ്ങ അല്ലെങ്കിൽ ഒരു കപ്പ്
2. മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
3. ഉലുവപ്പൊടി – 1/2 ടീസ്പൂൺ
4. കായപ്പൊടി – 1/2 ടീസ്പൂൺ
5. കശ്മീരി മുളകുപൊടി – 2 ടീസ്പൂൺ
Or
മുളക് പൊടി – 1 1/4 ടീസ്പൂൺ
6. നല്ലെണ്ണ – 50 മില്ലി
7. കടുക് – 1/2 ടീസ്പൂൺ
8. ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടായാൽ കടുക് ഇട്ട് പൊട്ടിക്കുക. അതിലേക്കു നുറുക്കി വച്ച മാങ്ങ ഇട്ട് നന്നായി ഇളക്കി വേവിക്കുക. മുക്കാൽ വേവ് ആകുമ്പോൾ മഞ്ഞൾ പൊടി ഇട്ട് ഇളക്കുക. മാങ്ങ നന്നായി വെന്താൽ ഒരു സ്പൂൺ വച്ചു നന്നായി ഉടച്ചെടുക്കുക. അതിലേക്കു ഉപ്പ്, ഉലുവപ്പൊടി, കായപ്പൊടി, മുളകുപൊടി ഇട്ട് നന്നായി വഴറ്റുക. എണ്ണ മുകളിൽ തെളിഞ്ഞു വരുന്ന വരെ വഴറ്റി തീ അണക്കുക.
Note: ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പത്രം, സ്പൂൺ, ആക്കി വക്കാൻ ഉപയോഗിക്കുന്ന പത്രം എന്നിവ ഒട്ടും വെള്ളത്തിന്റെ അംശം ഉണ്ടാകരുത്.
ഫുൾ വീഡിയോ കാണാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യണേ
റേഷൻ അരി കൊണ്ട് മുട്ട ബിരിയാണി തയ്യാറാക്കിയാലോ | Egg biriyani | Ration Ari Mutta biryani | #Lockdown
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പച്ച മാങ്ങ തൊക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ & ഹെൽത് ടിപ്പുകള്ക്ക്കും ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.
കൂടുതല്‍ വീഡിയോകള്‍ക്കായി Adukkala Magic Recipes Subscribe ചെയ്യുക .