Home Pudding പെട്ടന്ന് വരുന്ന വിരുന്നുകാർക്ക് മുന്നിലും പാർട്ടികളിലും സ്റ്റാർ ആവാൻ ഈ ഒരു പുഡ്ഡിംഗ് മാത്രം മാത്രം...

പെട്ടന്ന് വരുന്ന വിരുന്നുകാർക്ക് മുന്നിലും പാർട്ടികളിലും സ്റ്റാർ ആവാൻ ഈ ഒരു പുഡ്ഡിംഗ് മാത്രം മാത്രം മതി… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് വളരെയധികം ഇഷ്ടമാകും…

ആവശ്യമുള്ള സാധനങ്ങൾ

മുട്ട-1
ബ്രെഡ്-6കഷ്ണം
പാൽ-2+ 1/2 കപ്പ്‌
പഞ്ചസാര-ആവശ്യത്തിന്
വാനില എസ്സെൻസ്-1tsp
കസ്റ്റർഡ്‌ പൗഡർ-2tbsp

തയ്യാറാകുന്ന വിധം

ഒരു മിക്സിടെ ജാറിലേക്ക് 6 കഷ്ണം ബ്രെഡും 1/2കപ്പ്‌ പാലും 1 മുട്ടയും 1tsp വാനില എസ്സെൻസും ആവശ്യത്തിന് പഞ്ചസാരയും ഇട്ടു നല്ലവണ്ണം അടിച്ചെടുക്കുക…

ശേഷം ഒരു പത്രത്തിലേക്ക് കുറച്ചു ബട്ടർ തടവി ബ്രെഡ് ബാറ്റർ മിക്സ്‌ ഇതിലേക്ക് ഒഴിച്ചുകൊടുക്കാം… ഇനിയൊരു ആവിപത്രത്തിൽ വെള്ളം വെച്ച് അതിന്റെ മേലെ ബ്രെഡ് ബാറ്റർ ഒഴിച്ച പാത്രം വെച്ച് കൊടുക്കാം ഇനി അടച്ചു വെച്ച് 8മിനുട്ട് വേവിക്കാം….

8മിനിറ്റിന് ശേഷം പാത്രം തുറന്നാൽ ബ്രെഡ് പുഡ്ഡിംഗ് തയ്യാറായിട്ടുണ്ടാവും.. ഇനി ഇത് ചൂടാറാൻ മാറ്റി വെക്കാം…

ഇനിയൊരു പാ ത്രത്തിലേക്ക് 2കപ്പ്‌ പാലും 2tbsp കസ്റ്റർഡ് പൗഡറും ആവശ്യത്തിനുള്ള പഞ്ചസാരയും ഇട്ടു കുറുക്കി എടുക്കാം…. കുറുക്കി വന്നാൽ തീ ഓഫ്‌ ചെയ്ത് മാറ്റിവെക്കാം

ഇനി നേരത്തെ തയ്യാറാക്കിയ ബ്രെഡ് പുഡ്ഡിംഗ് മേലെ കസ്റ്റർഡ് മിക്സ്‌ ഒഴിച്ചു കൊടുക്കാം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിന് ശേഷം മേലെ സെർവ് ചെയ്യാം….

വിശദമായി വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here