Home Recipes രുചി ഏറെയുള്ള മലബാർ നെയ് വട… നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ ഏറ്റവും നല്ലൊരു സ്നാക്ക്...

രുചി ഏറെയുള്ള മലബാർ നെയ് വട… നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ ഏറ്റവും നല്ലൊരു സ്നാക്ക് ആണിത്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

നെയ് വട

ചേരുവകൾ

1.മൈദ -ഒരു കപ്പ്

പഞ്ചസാര -ഒരു ടേബിൾസ്പൂൺ
ഉപ്പ് -കാൽ ടീസ്പൂൺ
നെയ്യ്-2 ടേബിൾസ്പൂൺ

2.പാൽ -അര കപ്പ്
യീസ്റ്റ് -കാൽ ടീസ്പൂൺ

3.പഞ്ചസാര ഒരു കപ്പ്
വെള്ളം അര കപ്പ്
നാരങ്ങാനീര് ഒരു മുറി നാരങ്ങയുടെ
ഏലയ്ക്ക ചതച്ചത് അഞ്ചെണ്ണം

4.എണ്ണ വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാല് ചെറുതായി ഒന്ന് ചൂടാക്കുക. ഇതിലേക്ക് യീസ്റ്റ് ചേർത്ത് 10 മിനിറ്റ് വെക്കണം.

ഒരു പാത്രത്തിൽ മൈദയും ,പഞ്ചസാരയും, ഉപ്പും, നെയ്യും കൂടി കൈകൊണ്ട് തിരുമ്മി യോജിപ്പിക്കുക. ഇതിലേക്ക് യീസ്റ്റ് ചേർത്ത പാൽ ഒഴിച്ച് നന്നായി കുഴച്ചെടുക്കണം. ഈ മാവ് പൊങ്ങാൻ ആയി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

ഈ സമയം കൊണ്ട് പഞ്ചസാരപ്പാനി തയ്യാറാക്കാം.പഞ്ചസാരയും, വെള്ളവും, നാരങ്ങാനീരും, ഏലയ്ക്ക ചതച്ചതും കൂടി തിളപ്പിക്കുക. ഒരു നൂൽ പരുവത്തിലുള്ള പാനി ആകുമ്പോൾ തീ ഓഫ് ചെയ്ത് മാറ്റി വെക്കാം.

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മാവിൽ നിന്ന് അല്പം എടുത്ത് വടയുടെ ഷേപ്പിൽ പരത്തി ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.

ചൂടോടെ തന്നെ വട പഞ്ചസാര പാനി യിലേക്ക് ഇട്ടു കൊടുക്കുക. അഞ്ചുമിനിറ്റ് പഞ്ചസാരപ്പാനിയിൽ മുക്കി വച്ചതിനു ശേഷം എടുത്തുമാറ്റാം.
ഇങ്ങനെ എല്ലാ വടയും ചുട്ടെടുക്കുക.

പഞ്ചസാര പാനിക്ക് എപ്പോഴും ചെറിയ ചൂട് ഉണ്ടാവണം. എങ്കിൽ മാത്രമേ വടയിലേക്ക് നന്നായി പിടിക്കുകയുള്ളൂ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here