Home Break fast ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു സൂപ്പർ ദോശമാവും 4 കിടിലൻ ദോശകളും ഒപ്പം രുചികരമായ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു സൂപ്പർ ദോശമാവും 4 കിടിലൻ ദോശകളും ഒപ്പം രുചികരമായ ഒരു ചട്ട്ണിയും തയ്യാറാക്കി നോക്കിയാലോ, മിൽക്ക് ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ? സൂപ്പർ ടേസ്റ്റി ആണ് ട്ടോ ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

ദോശമാവും 4 കിടിലൻ ദോശകളും  ഒരു ചട്ട്ണിയും …..

മിൽക്ക് ദോശ നിങ്ങൾ കഴിച്ചിട്ടുണ്ടോ? സൂപ്പർ ടേസ്റ്റി ആണ് ട്ടോ ….

ചേരുവകൾ
ദോശമാവ്:
പച്ചരി – 3 cup
ഉഴുന്ന് – 1 cup
ഉലുവ – 1/2 Tspn

തയ്യാറാക്കേണ്ട വിധം
എല്ലാം ഒന്നിച്ചാക്കി കഴുകി മിനിമം 6 മണിക്കൂർ കുതിർത്ത് മിക്സിയിൽ 5 to 6 Tbspn ചോറ് ചേർത്ത് അരച്ചെടുക്കണം. റൂം ടെമ്പറേച്ചർ അനുസരിച്ച് ഫെർമന്റേഷൻ ആവും. മിനിമം 8 മണിക്കൂർ എടുക്കാറുണ്ട് സാധാരണ . നല്ല ദോശ മാവ് റെഡി ആയിട്ടുണ്ടാകും.
ചട്ണി:
ഉഴുന്ന് – 1 Tbspn – ചെറുതായി ഫ്രൈ ചെയ്യണം
പൊട്ടുകടല – 2 Tbspn – ചെറുതായി ഫ്രൈ ചെയ്യണം
തേങ്ങ – 6 Tbsp
ചുമന്ന ഉണക്ക മുളക് – 6
ഉപ്പ് ഇവ എല്ലാം കൂടി മിക്സി ജാറിൽ ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ച് കടുക് വറുത്തിട്ട് റെഡിയാക്കാം. ഉണ്ടാക്കുന്ന എല്ലാ ദേശകൾക്കും നന്നായി ചേരും.
ദോശ1 – തട്ടുദോശ – ഒന്നര തവി മാവ് ചൂടായ പാനിൽ എണ്ണ പുരട്ടിയ ശേഷം ഒഴിച്ച് ചുട്ടെടുക്കാം.
ദോശ 2- മിൽക്ക് ദോശ
ഏകദേശം 7 ദോശക്കുള്ള മാവിൽ ഒരു ടേബിൾ സ്പൂൺ മിൽക്ക് ചേർത്ത് തട്ടുദോശ ഉണ്ടാക്കും പോലെ ഉണ്ടാക്കാം. ഇത് അപ്പം അടച്ച് വച്ച് വേവിക്കും പോലെ ഉണ്ടാക്കണം.
ദോശ -3 – ഊത്തപ്പം.
തട്ടുദോശ ഉണ്ടാക്കും പോലെ മാവ് ഒഴിച്ച് കുറച്ച് ക്യാരറ്റ്, സവാള ,തക്കാളി, മല്ലിയില, ഉള്ളി തണ്ട് അരിഞ്ഞത് എല്ലാം മുകളിൽ വച്ച് കുറച്ച് എണ്ണ ഒഴിച്ച് തിരിച്ച് ഇട്ട് കൊടുത്ത് ഉണ്ടാക്കാം.
ദോശ 4 – നെയ്യ് ദോശ
അഞ്ച് ദോശക്കുള്ള മാവ് എടുത്ത് അതിൽ 2 സ്പൂൺ വെള്ളം ചേർത്ത് ഇളക്കി ഉണ്ടാക്കാം. നെയ്യ് ആവശ്യാനുസരണം ഒഴിക്കാം. അങ്ങനെ എല്ലാ ദോശകളും അടിപൊളി ടേസ്റ്റോടെ ഉണ്ടാക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here