Home Recipes ഹായ് ഫ്രണ്ട്സ് നിങ്ങൾ റവ വച്ച് ഇത് പോലെ ഒരു സ്വീറ്റ് കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ...

ഹായ് ഫ്രണ്ട്സ് നിങ്ങൾ റവ വച്ച് ഇത് പോലെ ഒരു സ്വീറ്റ് കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്. റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

റവ വച്ച് ഇത് പോലെ ഒരു സ്വീറ്റ് കഴിച്ചിട്ടുണ്ടോ

 

ചേരുവകൾ

റവ – 1 കപ്പ്‌
തേങ്ങ – അര കപ്പ്‌
പാൽ – മുക്കാൽ കപ്പ്‌
നെയ്യ് – 2 ടീസ്പൂൺ
ഏലയ്ക പൊടി – അര ടീസ്പൂൺ
ശർക്കര – 1 കപ്പ്‌
വെള്ളം – കാൽ കപ്പ്‌
കശുവണ്ടി
ഉണക്ക മുന്തിരി

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കുക അതിൽ റവ ചേർത്ത് 3- 4 മിനിറ്റ് ചെറിയ തീയിൽ വച്ച് വറുക്കുക.
റവ ഒരു പാത്രത്തിലേക്കു മാറ്റുക അതിൽ തേങ്ങ ചെറു ചൂട് പാൽ എന്നിവ ചേർത്ത് യോജിപ്പിച്ചു 15 മിനിറ്റ് അടച്ചു വയ്ക്കുക.
ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടി, ഉണക്ക മുന്തിരി എന്നിവ വറുത്തു മാറ്റി വയ്ക്കുക
ഒരു കപ്പ്‌ ശർക്കര കാൽ കപ്പ്‌ വെള്ളത്തിൽ പാവ് ഉണ്ടാകുക. ഇതിൽ ഏലയ്ക പൊടിയും റവ കൂടും ചേർത്ത് 3 മിനിറ്റ് ഇളക്കി വേവിക്കുക ഉണക്ക മുന്തിരി കശുവണ്ടി എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം വാങ്ങി വയ്കാം.. തേങ്ങ കശുവണ്ടി ഉണക്ക മുന്തിരി വച്ച് അലങ്കരിക്കാം.

വീഡിയോ ലിങ്ക് 👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here