Home Chicken വളരെ ടേസ്റ്റി ആയ ചിക്കൻ സ്റ്റ്യൂ എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അപ്പത്തിൻ്റെ കൂടെയും...

വളരെ ടേസ്റ്റി ആയ ചിക്കൻ സ്റ്റ്യൂ എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അപ്പത്തിൻ്റെ കൂടെയും , പുട്ടിൻ്റെ കൂടെയോ കഴിക്കാൻ അതീവ രുചി ആണ്. എല്ലാവരും തയ്യാറാക്കി നോക്കൂ ടേസ്റ്റി റെസിപ്പി ആണ് നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

ചിക്കൻ സ്റ്റ്യൂ

 

വളരെ ടേസ്റ്റി ആയ ചിക്കൻ സ്റ്റ്യൂ എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അപ്പത്തിൻ്റെ കൂടെയും , പുട്ടിൻ്റെ കൂടെയോ കഴിക്കാൻ അതീവ രുചി ആണ്.

ഇത് ഉണ്ടാക്കാൻ വേണ്ടി ആദ്യം നമുക്ക് 1 പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് 1 സവോള നേരിയത്ത് ആയി കട്ട് ചെയ്ത് എടുത്തത് ഇട്ടു കൊടുക്കാം. ഒന്ന് വഴറ്റി എടുക്കുക. കൂടെ 2 പച്ചമുളക് , 1 tsp ഇഞ്ചി , കറിവേപ്പില, 1 ഉരുളകിഴങ്ങ് , കാൽ കഷ്ണം ക്യാരറ്റ്, എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് 3/4 tbsp കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അടിക്ക് പിടിക്കാതെ ശ്രദ്ധിക്കണം. ഇനി നമുക്ക് ഇത് 1 കുക്കർ എടുത്ത് അതിലേക്ക് ഇട്ടു കൊടുക്കാം. കൂടെ നന്നായി കഴുകി വൃത്തിയാക്കി എടുത്ത ചിക്കൻ ചേർത്ത് 1/2 കപ്പ് ഇളം ചൂട് വെള്ളം ഒഴിച്ച് 2 വിസിൽ വരുന്ന വരെ വെയിറ്റ് ചെയ്യാം. അതിനു ശേഷം ഇത് ഒരു പാത്രത്തിൽ ഒഴിച്ചു അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ഒരു മുക്കാൽ കപ്പ് ഒഴിച്ച് ഇളക്കുക. 1/2 tsp ഗരം മസാല കൂടി ചേർത്ത് കറി ഒന്ന് കുറുക്കി വരുമ്പോൾ 1/4 കപ്പ് ഒന്നാം പാൽ കൂടി ചേർത്ത് ഇളക്കി സ്റ്റൗ ഓഫ് ആക്കി കറി മാറ്റി വെക്കാം. ചൂടോടെ തന്നെ പുട്ടിൻ്റെ കൂടെയോ അപ്പത്തിൻ്റെ കൂടെയോ കഴിയ്ക്കാവുന്ന ആണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here