കപ്പ മീൻ ബിരിയാണി
കൈ വിടാതിരിക്കാം… കൈ കഴുകൂ… “Break the chain ”
ആവശ്യമായ ചേരുവകൾ
* കപ്പ – 1 കിലോ (വൃത്തിയാക്കി കഷ്ണങ്ങളാക്കി വച്ചത്)
* മത്തി – 1/2 കിലോ (തലയും വാലും കളഞ്ഞു വൃത്തിയാക്കിയത്)
* മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
* മുളകുപൊടി – 1 ടീസ്പൂൺ
* ഉപ്പ് – ആവശ്യത്തിന്
* വെള്ളം – ആവശ്യത്തിന്
* വെളുത്തുള്ളി – 3 അല്ലി (ചതച്ചത്)
* കറിവേപ്പില – കുറച്ച്
* ഫ്രഷ് വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം
* മീനിലോട്ടു അര ടീസ്പൂൺ മഞ്ഞൾപൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മാരിനേറ്റ് ചെയ്തു മാറ്റി വെക്കുക. അര മണിക്കൂറിനു ശേഷം ഇത് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കുക. തിളച്ചു തുടങ്ങുമ്പോൾ വെളുത്തുള്ളി ചേർക്കുക. നന്നായി വെന്തു വെള്ളം മുക്കാൽ ഭാഗം വറ്റുമ്പോൾ തീയണക്കുക. തണുത്തതിനു ശേഷം മീൻ മുള്ള് എടുത്തു മാറ്റുക
* കപ്പ ആവശ്യത്തിന് വെള്ളവും അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചു വെള്ളം ഊറ്റിക്കളയുക
* ചൂടുള്ള കപ്പ സ്പൂൺ വച്ച് നന്നായി ഉടച്ചെടുത്തു അതിലോട്ടു വേവിച്ച മീനും ബാക്കിയുള്ള ഗ്രേവിയും കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്തു വെളിച്ചെണ്ണ ചേർത്ത് ചൂടോടെ കഴിക്കാം. സ്പെഷ്യൽ മീൻ കപ്പ ബിരിയാണി റെഡി.
നോട്ട് : ഇതിനു കറി ഒന്നും ആവശ്യമില്ല… യമ്മി …
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.