Home Break fast അവൽ കൊണ്ട് രുചികരമായ ധാരാളം വിഭവങ്ങൾ തയ്യാറാക്കാൻ കഴിയും… രുചി ഏറെയുള്ള സോഫ്റ്റ് അവൽ പുട്ട്...

അവൽ കൊണ്ട് രുചികരമായ ധാരാളം വിഭവങ്ങൾ തയ്യാറാക്കാൻ കഴിയും… രുചി ഏറെയുള്ള സോഫ്റ്റ് അവൽ പുട്ട് തയ്യാറാക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രുചികരമായ ഒരു വിഭവമാണ്…

അവൽ പുട്ട്

ചേരുവകൾ

അവൽ-2 കപ്പ്

ഉപ്പ് -ആവശ്യത്തിന്

വെള്ളം -ആവശ്യത്തിന്

തേങ്ങ ചിരകിയത്- ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

അവൽ ചെറിയ തീയിൽ എണ്ണ ചേർക്കാതെ 5 മിനിറ്റ് വറുത്തെടുക്കുക.ചൂടാറുമ്പോൾ മിക്സിയിൽ ഇട്ട് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കണം.

ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കി വെള്ളം അല്പാല്പമായി ഒഴിച്ചുകൊടുത്തു പുട്ടുപൊടി നനച്ച് എടുക്കാം.

ഒരു പുട്ട് കുറ്റിയിൽ തേങ്ങയും, പൊടി നനച്ചതും നിറച്ച് ആവിയിൽ വേവിച്ചെടുക്കുക.
രുചികരമായ അവൽ പുട്ട് തയ്യാർ.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here