chilli garlic prawns
ചേരുവകൾ
1. ചെമ്മീൻ – 1/2 kg
2.വെളുത്തുള്ളി – 8 അല്ലി
3 സവാള – 1ചെറുത്
4. ഉണക്ക മുളക് പൊടിച്ചത് – 1 1/2 ടീസ്പൂൺ
5.മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
6. മുളക് പൊടി – 1ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
7. ഓയിൽ – ഫ്രൈ ചെയ്യാൻ
ഉണ്ടാക്കുന്ന വിധം
നന്നായി വൃത്തിയാക്കിയ ചെമ്മീനിൽ കുറച്ച് മഞ്ഞൾപൊടിയും മുളക് പൊടിയും ഉപ്പും പുരട്ടി പതിനഞ്ചു മിനുട്ട് വെക്കുക.
അതിനുശേഷം മീഡിയം ചൂടിൽ ചെമ്മീൻ ഫ്രൈ ചെയ്തെടുക്കുക.മൂന്നു മിനുട്ട് ഒരു ഭാഗവും മൂന്നു മിനുട്ട് മറുഭാഗവും ഫ്രൈ ചെയ്തെടുക്കുക.
ഇനി കുറച്ച് എണ്ണയിൽ വെളുത്തുള്ളി മൂപ്പി ച്ചെടുക്കുക അതുകഴിഞ്ഞ് സവാള കുറച്ച് ഉപ്പിട്ട് മുപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് ഫ്രൈ ചെയ്തുവെച്ച ചെമ്മീനും ഉണക്ക മുളകും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
തീ ഓഫ് ചെയ്തശേഷം കുറച്ച് മല്ലിയില കൂടി ചേർക്കാം. അങ്ങിനെ അടിപൊളി ടേസ്റ്റി ചില്ലി ഗാർലിക് ചെമ്മീൻ ഇവിടെ റെഡി ആയിട്ടുണ്ട്.😋😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.