ചേരുവകൾ
ആവശ്യമായ സാധനങ്ങൾ
മുട്ട് – 5
സവാള – 3
പച്ചമുളക് – 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2/2tsp
കറിവേപ്പില
വെളിച്ചെണ്ണ – etbs
മഞ്ഞൾ പൊടി-1/4tbs
മല്ലിപൊടി-11/2tbs
കാശ്മീരി മുളക് പൊടി-2tbs
ഗരം മസാല-1/2tsp
വിനാഗിരി-1tsp
ഉപ്പ്
കടുക്-3/4tsp
വെള്ളം-11/2cup
തയാറാക്കുന്ന വിധം:
പാൻ ചൂടാകുമ്പോൾ എണ്ണ ചേർത്ത് കടുക് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ കറി വേപ്പില, സവാള, പച്ചമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പാകത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം പൊടികളല്ലാം ചേർത്ത് പച്ച മണം മാറുന്നത് വരെ നന്നായി വഴറ്റിയെടുക്കുക. ശേഷം വെള്ളം ചേർത്ത് തിളക്കാൻ തുടങ്ങുമ്പോൾ ഗരം മസാലയും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ശേഷം മുട്ട ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. മുട്ടയിലേക്ക് മസാല നന്നായി പിടിച്ചതിന് ശേഷം വിനാഗിരി ചേർത്ത് ഇളക്കി എടുക്കുക.
വളരെ പെട്ടെന്ന് ബ്രേക്ക്ഫാസ്റ്റിന്റെ കൂടെ തയ്യാറാക്കിഎടുക്കാൻ പറ്റുന്ന വിഭവം ആണ് , എല്ലാവരും ഉണ്ടാക്കിനോക്കി അഭിപ്രായം പറയുക… വീഡിയോ കണ്ടുനോക്കൂ… വീഡിയോ ഇഷ്ട്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക!!!