Home Biriyani ഹായ് ഫ്രണ്ട്സ് നമുക്കിന്ന് നല്ല ടെസ്റ്റിൽ റസ്റ്റോറന്റ് രുചിയിൽ ചൈനീസ് ദം ബിരിയാണി ഉണ്ടാക്കിയാലോ, എല്ലാവരും...

ഹായ് ഫ്രണ്ട്സ് നമുക്കിന്ന് നല്ല ടെസ്റ്റിൽ റസ്റ്റോറന്റ് രുചിയിൽ ചൈനീസ് ദം ബിരിയാണി ഉണ്ടാക്കിയാലോ, എല്ലാവരും തയ്യാറാക്കി നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപി ആണ് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

Chinese dum biryani

നല്ല ടെസ്റ്റിൽ റസ്റ്റോറന്റ് രുചിയിൽ ചൈനീസ് ദം ബിരിയാണി ഉണ്ടാക്കിയാലോ

ബസ്മതി റൈസ് മൂന്ന് കപ്പ്( 20 മിനിറ്റ് വെള്ളത്തിൽ കുതിർത്ത് ഇടുക)
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിൾ സ്പൂൺ ഓയിൽ കാൽ കപ്പ്
ഉപ്പ് ആവശ്യത്തിന്
ചിക്കൻ സ്റ്റോക്ക് രണ്ട് ക്യൂബ്
ക്യാപ്സിക്കം രണ്ടെണ്ണം
സ്പ്രിങ് ഒനിയൻ കുറച്ച്
ചിക്കൻ 300 ഗ്രാം
കുരുമുളക് ചതച്ചത് ഒരു ടീസ്പൂൺ
മുളക് ചതച്ചത് അര ടീസ്പൂൺ
സോയാസോസ് ഒരു ടീസ്പൂൺ
വെള്ളം കാൽ കപ്പ്
ഗ്രീൻപീസ് അരക്കപ്പ്
ക്യാപ്സിക്കം പച്ച ചുവപ്പ് കുറച്ച് നീളത്തിലരിഞ്ഞത്
കാബേജ് അര കപ്പ്

ഒരു പാത്രത്തിൽ കുറച്ച് അധികം വെള്ളം ഒഴിച്ചു കൊടുക്കുക വെള്ളം നല്ലപോലെ തിളച്ചതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ആയിട്ടുള്ള ഉപ്പും ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നല്ലപോലെ തിളപ്പിച്ചെടുക്കുക തിളച്ച വെള്ളത്തിലേക്ക് കഴുകി മാറ്റി വച്ചിട്ടുള്ള മൂന്നുകപ്പ് ബസ്മതി റൈസ് കൂടെ ചേർത്തു കൊടുത്തു 95% വേവിച്ച് മാറ്റിവെക്കുക

ഒരു പാനിൽ ഓയിൽ ഒഴിച്ചതിനു ശേഷം ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നല്ലപോലെ വഴറ്റുക ഇതിലേക്കചിക്കൻ ചേർത്തതിനുശേഷം 5 മിനിറ്റ് മൂടി വച്ച് വേവിക്കുക ഇതിലേക്ക് ആവശ്യത്തിന് ആയിട്ടുള്ള ഉപ്പും ചിക്കൻ ക്യൂബ് ചേർത്ത് കൊടുക്കുക അര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടിയും കൂടെ ചേർത്ത് നല്ലപോലെ വഴറ്റി അതിനുശേഷം മൂടിവെച്ച് വേവിക്കുക ഇതിലേക്ക് ഇനി വെജിറ്റബിൾ ചേർത്തുകൊടുക്കാം ഗ്രീൻ ബീൻസ് കാരറ്റ് സ്പ്രിങ് ഒനിയൻ എന്നിവ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക
പച്ചക്കറികൾ വെന്തശേഷം ഇതിലേക്ക് കാബേജും ക്യാപ്സിക്കവും ചേർത്ത് 2 മിനിറ്റ് വഴറ്റുക മസാല ഇപ്പോൾ റെഡിയായിട്ടുണ്ട് ഇനി ദം ചെയ്തെടുക്കാം

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ആദ്യം ഒരു ലെയർ ചോറ് ഇടുക അതിനുമുകളിലായി തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ മസാല ചേർത്ത് കൊടുക്കുക വീണ്ടും മുകളിലായി ചോറ് കൊടുക്കുക അതിനുമുകളിലായി വീണ്ടും ചിക്കൻ മസാല ചേർത്ത് കൊടുക്കുക കുറച്ച് സോയാസോസ് കൂടെ ചേർത്ത് കൊടുക്കുക ക്യാപ്സിക്കവും സ്പ്രിങ് ഓനിയൻമുകളിലായി ഇട്ടുകൊടുക്കുക മൂന്നു ലെയർ ഇതുപോലെ ഇട്ടു കൊടുത്തതിനുശേഷം കാൽ കപ്പ് വെള്ളമൊഴിച്ച് മൂടിവച്ച് മൂന്നു മിനിറ്റോളം ഹൈ ഫ്രെയിം വേവിക്കുക അതിനുശേഷം വെച്ച് 5 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക 8 മിനിറ്റ് മൊത്തം കഴിയുമ്പോൾ പെർഫെക്റ്റ് ആയിട്ടുള്ള ചൈനീസ് ബിരിയാണി റെഡി ആയിട്ടുണ്ടാകും അഞ്ച് മിനിറ്റിനുശേഷം മസാലയും ചോറും കൂടെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം സൂപ്പർ ടേസ്റ്റിൽ ഉള്ള ചൈനീസ് ബിരിയാണി റെഡിയായി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here