Home Chicken ഹായ് ഫ്രണ്ട്സ് നമുക്ക് ചില്ലി ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. എല്ലാവരും ഇങ്ങനെ...

ഹായ് ഫ്രണ്ട്സ് നമുക്ക് ചില്ലി ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. എല്ലാവരും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും സിമ്പിളായി ടേസ്റ്റി ആയി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ്. റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

 ചില്ലി ചിക്കൻ

ചേരുവകൾ

ചിക്കൻ അരക്കിലോ
കോൺഫ്ലോർ രണ്ട് ടേബിൾസ്പൂൺ
വിനാഗിരി അര ടീസ്പൂൺ
സവാള 2 (ക്യൂബ്സ് ആയി ചെയ്യുക)

ക്യാപ്സിക്കം ഒരെണ്ണം( ക്യൂബ്സ് ആയി കട്ട് ചെയ്യുക )

കശ്മീരി ചില്ലി
ടൊമാറ്റോ സോസ്
സോയാസോസ്
ആവശ്യത്തിന് ഉപ്പ്
മല്ലിയില കുറച്ച്
വെളിച്ചെണ്ണ ആവശ്യത്തിന്

ഇഞ്ചി വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ വീതം

കുരുമുളകുപൊടി ഒരു
ടീസ്പൂൺ

നമുക്ക് ചില്ലി ചിക്കൻ തയ്യാറാക്കാം

ആദ്യം തന്നെ ചിക്കനിലേക്ക് രണ്ട് ടേബിൾസ്പൂൺ കോൺ ഫ്ലോർ, ഒന്നര ടേബിൾസ്പൂൺ മുളകുപൊടി ഉപ്പ്, അര ടീസ്പൂൺ കുരുമുളക് പൊടി അര ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് മിക്സ് ആക്കി അരമണിക്കൂർ വയ്ക്കുക..

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക.

മറ്റൊരു പാത്രം വെച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് കട്ട് ചെയ്ത് ഉള്ളി, ക്യാപ്സിക്കം എന്നിവ ചേർത്ത് കൊടുത് ചെറുതായി വഴറ്റുക. ഇതിലേക്ക് ടുമാറ്റോ സോസ് 2 ടേബിൾ സ്പൂൺ സോയാസോസ്അര ടീസ്പൂൺ , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലോർ ഒരു ഗ്ലാസ് വെള്ളത്തിൽ മിക്സ് ആക്കി ചേർക്കുക.. ചിക്കൻ ഇട്ടുകൊടുത്തു നന്നായി ഇളക്കി കൊടുക്കാം… നമുക്ക് മല്ലിയില ഇട്ട് ഇറക്കി വെക്കാം… ചില്ലി ചിക്കൻ റെഡി…

മുഴുവൻ വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here