Home Chicken മയോണൈസ് ചിക്കൻ കഴിച്ചിട്ടുണ്ടോ ?വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കാൻ തോന്നും . വളരെ ടേസ്റ്റ് ആണ്...

മയോണൈസ് ചിക്കൻ കഴിച്ചിട്ടുണ്ടോ ?വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കാൻ തോന്നും . വളരെ ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും

മയോണൈസ് ചിക്കൻ

മയോണൈസ് ചിക്കന്റെ റെസിപ്പിയിതാ 👇

ചേരുവകൾ
ചിക്കൻ – അരക്കിലോ
സവാള – 1 വലുത്
ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1 ടേബിൾസ്പൂൺ
സോയസോസ്‌ – 1 ടീസ്പൂൺ
കെച്ചപ്പ് – 1 ടേബിൾസ്പൂൺ കുരുമുളക്പൊടി – ഒന്നര ടേബിൾസ്പൂൺ പച്ചമുളക് – 3 എണ്ണം
ഗരം മസാല – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – 2 ടേബിൾസ്പൂൺ
മയോന്നൈസ്- അരക്കപ്പ്
ക്യാപ്സിക്കം – പകുതി
മല്ലിയില – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
ഒരു കടായിലേക് ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് വഴറ്റുക .കുരുമുളക്പൊടി സോയസോസ്‌ കെച്ചപ്പ് ചേർത്ത് വഴറ്റി മൂക്കുമ്പോൾ ചിക്കൻ ചേർക്കുക .ആവശ്യത്തിന് ചൂടുവെള്ളം ഉപ്പ് ഗരം മസാല ചേർത്ത് 15 മിനുറ്റ് വേവിക്കുക വെന്തുവരുമ്പോൾ ക്യാപ്സിക്കും മല്ലിയില ചേർത്ത് തീ ഓഫ് ചെയ്തു ചൂടാറാനായി വെക്കുക .നന്നായിട്ട് ചൂടാറി വരുമ്പോൾ മയൊണൈസ് ചേർത്തിളക്കി സെർവ് ചെയ്യാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here