വെള്ള കടല കറി|| white chana masala||
വളരെ കുറച്ച് ചേരുവകൾ കൊണ്ട് നമ്മൾ മലയാളികളുടെ രുചിക്ക് അനുസരിച്ചുള്ള അടിപൊളി വെള്ള കടല കറി ആണിത്.
ഉണ്ടാക്കുന്ന വിധം:
ഒരു കപ്പ് വെള്ളക്കടല മിനിമം 6 മണിക്കൂർ കുതിർത്ത് മഞ്ഞൾ പൊടി , ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് 1 spn എണ്ണ ഒഴിക്കാം. ഇതിലേക്ക് 3 അല്ലി വെളുത്തുള്ളി 5 ഗ്രാമ്പു, 3 കഷണം കറുകപ്പട്ട, ഒരു ഏലക്കായ ഇട്ടുകൊടുത്ത ശേഷം ഒരു മീഡിയം സൈസ് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഉപ്പ് ചേർക്കാം. ഇതിലേക്ക് half spn മഞ്ഞൾപ്പൊടി, മുളകുപൊടി ചേർത്ത് വഴറ്റി തക്കാളി ചേർക്കുക. ശേഷം 3 spn തേങ്ങ ചേർത്ത് ചൂടാക്കി , ഈ mix ന്റെ ചൂടാറിയ ശേഷം അരച്ചെടുത്ത് വേവിച്ച കടലയിൽ ചേർത്ത് തിളപ്പിച്ച് പാകപ്പെടുത്തി മല്ലിയില ചേർത്ത് വിളമ്പാം. അടിപൊളി കടല കറി റെഡി. നിങ്ങൾ ഉണ്ടാക്കി നോക്കി രുചി അറിഞ്ഞാൽ ഇങ്ങനെയെ പിന്നെ ഉണ്ടാക്കൂ.
വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.