Home Recipes വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ഗോതമ്പ് ലഡ്ഡു ഒന്ന് ട്രൈ ചെയ്തു നോക്കൂ. വായിൽ അലിഞ്ഞിറങ്ങുന്ന...

വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ഗോതമ്പ് ലഡ്ഡു ഒന്ന് ട്രൈ ചെയ്തു നോക്കൂ. വായിൽ അലിഞ്ഞിറങ്ങുന്ന ഈ ലഡു, കഴിക്കുമ്പോൾ ഗോതമ്പ് പൊടിയാണ് ഉപയോഗിച്ചത് എന്ന് തോന്നുകയില്ല.🤗 എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും

ഗോതമ്പ് ലഡ്ഡു😍👌

വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ഗോതമ്പ് ലഡ്ഡു ഒന്ന് ട്രൈ ചെയ്തു നോക്കൂ.
വായിൽ അലിഞ്ഞിറങ്ങുന്ന ഈ ലഡു, കഴിക്കുമ്പോൾ ഗോതമ്പ് പൊടിയാണ് ഉപയോഗിച്ചത് എന്ന് തോന്നുകയില്ല.🤗

ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം…
ഒരു പാനിൽഗോതമ്പ് പൊടി ഒരു കപ്പ്‌ എടുത്തു നന്നായി ചൂടാക്കുക ഏകദേശം ഒന്നു വറുത്തു വരണം അതിന്റെ പച്ച മണം മാറി കിട്ടണം. ചെറിയ തീയിൽ ചൂടാക്കണം. ഇതു മാറ്റി വെക്കാം. ഇനി നമുക്ക് ഇതിലേക്ക് വേണ്ട, നട്സ് ഒക്കെ ഒന്നു വറുത്തു കോരാം. നമ്മുടെ കയ്യിലുള്ള എന്തു നട്സും നമുക്ക് ഉപയോഗിക്കാം. (കപ്പലണ്ടി, അണ്ടിപ്പരിപ്പ്, ബദാം)
ഇത് നമുക്ക് മിക്സിയുടെ ഒരു ജാർ ഇട്ട് ഒന്ന് പൊടിച്ചെടുക്കണം. ചെറിയ തരിയോടു കൂടി പൊരിച്ചെടുക്കാം. ഇനി ഇതിലേക്ക് വേണ്ട പഞ്ചസാര പൊടിച്ചെടുക്കണം. അര കപ്പ് പഞ്ചസാര മുതൽ മുക്കാൽ കപ്പ് പഞ്ചസാര വരെ ഇതിലേക്ക് ഉപയോഗിക്കാം. കൂടെ ഒന്നോ രണ്ടോ ഏലക്കയും ചേർത്ത് പൊടിക്കുക. ഇനി നമുക്ക് വറുത്തുവെച്ച ഗോതമ്പുപൊടി യിലേക്ക് പഞ്ചസാര പൊടിച്ചതും നട്സ് പൊടിച്ചതും വിട്ടുകൊടുക്കുക. നന്നായി മിക്സ് ചെയ്തെടുക്കണം. ഇനി നമുക്ക് ഇതിലേക്ക്, ചൂടോടു കൂടിയ നെയ്യ് 6 ടേബിൾ സ്പൂൺ ചേർത്തുകൊടുക്കണം.. നന്നായി കുഴച്ച് ലഡുവിനെ പോലെ ഉരുളകളാക്കി അതിനുമുകളിൽ മുന്തിരി അണ്ടിപ്പരിപ്പ് വെച്ച് ഭംഗിയാക്കാം.നല്ല ടേസ്റ്റ് യും ഹെൽത്ത് യും ആയ ലഡ്ഡു ഇവിടെ തയ്യാറായിട്ടുണ്ട്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here