Home Recipes ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ നല്ല മൊരിഞ്ഞ ഉള്ളിവട നമുക്ക് വീട്ടിലും തയ്യാറാക്കാം. സാധാരണ നമ്മൾ...

ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ നല്ല മൊരിഞ്ഞ ഉള്ളിവട നമുക്ക് വീട്ടിലും തയ്യാറാക്കാം. സാധാരണ നമ്മൾ എത്ര ശ്രമിച്ചാലും തട്ടുകടയിലെ രുചിയും മണവും വീട്ടിലുണ്ടാക്കുന്ന ഉള്ളിവടക്ക് കിട്ടില്ല. അല്പം പോലും വെള്ളം ചേർക്കാതെ കുഴച്ച് എടുക്കുന്നതാണ് ഉള്ളി വടയുടെ രുചി രഹസ്യം. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 

ഉള്ളിവട

ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ നല്ല മൊരിഞ്ഞ ഉള്ളിവട നമുക്ക് വീട്ടിലും തയ്യാറാക്കാം. സാധാരണ നമ്മൾ എത്ര ശ്രമിച്ചാലും തട്ടുകടയിലെ രുചിയും മണവും വീട്ടിലുണ്ടാക്കുന്ന ഉള്ളിവടക്ക് കിട്ടില്ല. അല്പം പോലും വെള്ളം ചേർക്കാതെ കുഴച്ച് എടുക്കുന്നതാണ് ഉള്ളി വടയുടെ രുചി രഹസ്യം.

 

ചേരുവകൾ

സവാള-അര കിലോ
കറിവേപ്പില- രണ്ട് കതിർപ്പ്
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
കായപ്പൊടി -കാൽടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കടലമാവ് -രണ്ട് ടേബിൾസ്പൂൺ
മൈദ -രണ്ട് ടേബിൾസ്പൂൺ
എണ്ണ -വറുക്കാൻ ആവശ്യത്തിന്
സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കുക.
ഇതിലേക്ക് കറിവേപ്പില, മഞ്ഞൾപ്പൊടി ,മുളകുപൊടി, കായപ്പൊടി ,ഉപ്പ് ഇവ ചേർത്ത് കൈകൊണ്ട് നല്ല ശക്തിയിൽ കുഴച്ചെടുക്കുക.

സവാള ഉടഞ്ഞ് അതിൽനിന്ന് നീര് ഇറങ്ങി വരണം.ഒരു കല്ല് വെച്ച് ചെറുതായി ചതച്ച് എടുത്താലും മതി.

ഇനി ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ മൈദയും, രണ്ട് ടേബിൾസ്പൂൺ കടലമാവും കൂടി ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. വെള്ളം കൂടുതലായി തോന്നിയാൽ അല്പം മൈദ യും കടലമാവും കൂടി ചേർക്കാം.

ഉള്ളിയുടെ നീരിൽ തന്നെ വേണം കുഴക്കാൻ. അല്പം പോലും വെള്ളം ചേർക്കരുത്.

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി, ഉള്ളി കൂട്ട് പരിപ്പ് വടയുടെ ആകൃതിയിൽ പരത്തി ബ്രൗൺ നിറത്തിൽ തിരിച്ചും മറിച്ചും ഇട്ട് വറുത്ത് കോരുക.

തട്ടുകടയിലെ ഉള്ളി വട തയ്യാർ.

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here