Home Fish ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു സ്പെഷ്യൽ Puffs തയ്യാറാക്കി നോക്കിയാലോ.Puffs എല്ലാർക്കും ഇഷ്ടാണ്...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു സ്പെഷ്യൽ Puffs തയ്യാറാക്കി നോക്കിയാലോ.Puffs എല്ലാർക്കും ഇഷ്ടാണ് …നല്ല രുചികരമായ വ്യത്യസ്തമായ ഒരു puffs-ന്റെ റെസിപ്പി ആണ് ഇന്ന്…ഫില്ലിംഗ് ആയി എന്ത് വേണമെങ്കിലും കൊടുക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

Puff Pastry With Fish Filling…

Puffs എല്ലാർക്കും ഇഷ്ടാണ് …നല്ല രുചികരമായ വ്യത്യസ്തമായ ഒരു puffs-ന്റെ റെസിപ്പി ആണ് ഇന്ന്…ഫില്ലിംഗ് ആയി എന്ത് വേണമെങ്കിലും കൊടുക്കാം..

Ingredients:-

For the Pastry:-
മൈദ-300g
ഉപ്പ്
ബട്ടർ -150g
മുട്ടയുടെ മഞ്ഞ -1 no.
പാൽ -1 TbSp
For the Filling:-
മുള്ളില്ലാത്ത മത്സ്യം -200g
ഉള്ളി -2 എണ്ണം
തക്കാളി -2 എണ്ണം
മല്ലിയില
പച്ചമുളക് -1 എണ്ണം
കറി വേപ്പില
മുളകുപൊടി -2 TSp
മഞ്ഞൾപൊടി -1/2 TSp
ഓയിൽ -2 TbSp
ഉപ്പ്

പാകം ചെയ്യുന്ന വിധം :-

filling തയ്യാറാക്കാൻ മീൻ മുളകുപൊടി,മഞ്ഞൾപ്പൊടി,ഉപ്പ് ചേർത്തു ഫ്രൈ ചെയ്തെടുക്കുക…മീൻ മുള്ളു കളഞ്ഞ പൊടിച്ച വെക്കുക.. ഇനി ഒരു പാനിൽ ഓയിൽ ഒഴിച്ചു ഉള്ളി ഇട്ട് വഴറ്റുക…ഇതിലേക്ക് പച്ചമുളക്, കറി വേപ്പില ചേർത്തു തക്കാളി ചേർത്തു വഴറ്റുക…ഇതിലേക്ക് മുളകുപൊടി,മഞ്ഞൾപൊടി ,ആവശ്യത്തിന് ഉപ്പ് ചേർത്തു ഇളക്കി പൊടിച്ചു വെച്ച മീൻ ചേർത്തു യോജിപ്പിച്ചു അടുപ്പിൽ നിന്നും വാങ്ങുക…
pastry തയ്യാറാക്കാൻ ഒരു തട്ടിൽ മൈദ എടുത്ത് ഉപ്പ് ചേർത്തു യോജിപ്പിച്ച ശേഷം ബട്ടർ (50g) ഇട്ട് റൊട്ടിപ്പൊടിയുടെ പരുവത്തിൽ ആക്കിയ ശേഷം വെള്ളം ഒഴിച്ചു നന്നായി കുഴച്ചു മിനിറ്റ് അനക്കാതെ മാറ്റി വെക്കുക..
ഇനി പൊടി തൂവി ചതുരാകൃതിയിൽ പരത്തിയെടുക്കുക…മുകളിൽ ബട്ടർ(100g) തേച്ചു പിടിപ്പിച്ച നീളത്തിൽ മൂന്നു കഷ്ണങ്ങളായി മുറിക്കുക…ഇനി ഒരു കഷ്ണം എടുത്ത് പായ ചുരുട്ടുന്ന പോലെ ചുരുട്ടി രണ്ടാമത്തെ കഷ്ണത്തിന് മുകളിൽ വെച്ച വീണ്ടും ചുരുട്ടി മൂന്നാമത്തേതിന്റെ മുകളിൽ വെച്ച ചുരുട്ടി ഒറ്റ റോളാക്കി ഫ്രിഡ്ജിൽ അര മണിക്കൂർ വെക്കണം…പുറത്തെടുത്ത കൈ കൊണ്ട് പരത്തി ഓവൽ shape-ൽ പരത്തി നടുവിൽ ഫില്ലിംഗ് വെച്ച ഇരു വശത്തു നിന്നും ഒന്നിന് മീതെ ഒന്നായി മടക്കുക…ഇതൊരു U shape-ൽ വെക്കുക…മുട്ടയുടെ മഞ്ഞ,പാൽ മിക്സ് ബ്രഷ് ചെയ്യുക…pastry ഒരിഞ്ചു വലിപ്പത്തിൽ മുറിച്ചു മുട്ട മിക്സ് ബ്രഷ് ചെയ്യുക…ഇത് 200°C-ൽ ചൂടാക്കിയിട്ടിരിക്കുന്ന ഓവനിൽ അര മുതൽ മുക്കാൽ മണിക്കൂർ വരെ bake ചെയ്യുക…
ഓവൻ ഇല്ലെങ്കിൽ ഒരു ബിരിയാണി ചെമ്പിൽ അടിയിൽ ഉപ്പിട്ട് നിരത്തി ഒരു സ്റ്റാൻഡ് വെച്ച 5 മിനിറ്റ് preheat ചെയ്ത ശേഷം pastry ഇറക്കി വെച്ചു ചെറിയ തീയിൽ മുക്കാൽ മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ bake ചെയ്തെടുക്കാം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here