Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ദോശപ്പൊടി തയ്യാറാക്കി നോക്കിയാലോ. കറികൾ ഒന്നും ഇല്ലെങ്കിലും ദോശയുടെ കൂടെയോ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ദോശപ്പൊടി തയ്യാറാക്കി നോക്കിയാലോ. കറികൾ ഒന്നും ഇല്ലെങ്കിലും ദോശയുടെ കൂടെയോ ഇഡലിയുടെ കൂടെയോ കൂട്ടി കഴിക്കാം. ഉണ്ടാക്കി സ്റ്റോർ ചെയ്യാം. എല്ലാവരും തയ്യാറാക്കി നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

ദോശ പൊടി

 

വളരെ ടേസ്റ്റി ആയ ദോശ പൊടി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.

കറികൾ ഒന്നും ഇല്ലെങ്കിലും ദോശയുടെ കൂടെയോ ഇഡലിയുടെ കൂടെയോ കൂട്ടി കഴിക്കാം. ഉണ്ടാക്കി സ്റ്റോർ ചെയ്യാം.

തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ.

1/2 കപ്പ് ഉഴുന്ന് പാനിലേക് ഇട്ടു കൊടുക്കാം. സ്റ്റൗ തീ കുറച്ച് വെച്ചിട്ട് വേണം വറുത്ത് എടുക്കാൻ. 1/4 കപ്പ് കടല പരിപ്പ് , ഇട്ടു നന്നായി വറത്ത് എടുക്കുക. അതിലേക്ക് 1 tbsp എള്ള് , 1 tsp കുരുമുളക് എന്നിവ ചേർത്ത് വറുക്കുക. അത് ഒരു പാത്രത്തിലേക്ക് മാറ്റാം. അടുത്തതായി ചുവന്ന മുളക് 4 , കുറച്ച് കറിവേപ്പില കൂടി ചേർക്കുക. ഇനി വരുതത്തോക്കെ മിക്സി ജാറിൽ ഇട്ടു പൊടിക്കുക. ഉപ്പും , 1 നുള്ളുകായം കൂടി ചേർക്കാൻ മറക്കരുതേ. ദോശ മാവ് ചൂടായ പാനിൽ ഒഴിച്ച് ചുട്ടു എടുക്കുക. അതിനു മുകളിൽ കുറച്ച് പൊടി ഇട്ടു കൊടുക്കുക. കുറച്ച് നെയ് ഒഴിച്ച് കട്ട് ചെയ്ത ഉള്ളി കൂടി ചേർക്കുക. ദോശ മൊരിഞ്ഞു വരുമ്പോൾ പാനിൽ നിന്നും എടുക്കാം. എല്ലാവരും തയ്യാറാക്കി നോക്കണേ. വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here