Home Biriyani ബിരിയാണി ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കി നോക്കു. പണി എളുപ്പം കിടിലൻ tasteഉം 😋😋വീണ്ടും വീണ്ടും...

ബിരിയാണി ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കി നോക്കു. പണി എളുപ്പം കിടിലൻ tasteഉം 😋😋വീണ്ടും വീണ്ടും കഴിച്ചുകൊണ്ടിരുക്കും😀😀. ബിരിയാണി ഇതുപോലെ ഒന്ന് വെറൈറ്റി തയ്യാറാക്കി നോക്കൂ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും.

TASTY CHICKEN BIRIYANI IN 30 Minutes

ബിരിയാണി ഒരു പ്രാവശ്യം ഇതുപോലെ ഉണ്ടാക്കി നോക്കു. പണി എളുപ്പം കിടിലൻ tasteഉം 😋😋വീണ്ടും വീണ്ടും കഴിച്ചുകൊണ്ടിരുക്കും😀😀

STEP 1 : മസാല പേസ്റ്റിനുള്ള ചേരുവകൾ
വെളുത്തുള്ളിഅല്ലി -12
ഇഞ്ചി -2 കഷണങ്ങൾ
പച്ചമുളക്- 6
ഗരം മസാല -2 ടീസ്പൂൺ
മുളകുപൊടി -2 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1 ടീസ്പൂൺ
കറുവപ്പട്ട ഒരു ചെറിയ കഷണം
ഏലം 3 കായ്കൾ
പെരുംജീരകം- 1/2 ടീസ്പൂൺ
ഗ്രാമ്പൂ -3
കശുവണ്ടി -12
തേങ്ങ കഷണങ്ങൾ -4
മല്ലിയില – ഒരു പിടി
പുതിനയില- 10-12 ഇലകൾ
Chicken 1kg
2-3TBSP വെള്ളം ഉപയോഗിച്ച് എല്ലാ ചേരുവകളും നന്നായി അരയ്ക്കുക. ഇപ്പോൾ ഒരു നാരങ്ങ നീരും 1.5 ടീസ്പൂൺ ഉപ്പും ചേർക്കുക. ഈ പേസ്റ്റിനൊപ്പം 200 ഗ്രാം തൈരും 1tbsp നെയ്യും ചേർത്ത് ചിക്കൻ മാരിനേറ്റ് ചെയ്ത് 30minute മാറ്റി വയ്ക്കുക fridgeൽ.
ഇനി അരിഞ്ഞ നാല് സവാള കുറച്ച് കശുവണ്ടിയും വറുത്തെടുക്കുക.

Step2 : masala preparation
ഇനി ചട്ടിയിൽ 2 സ്പൂൺ ഓയിലും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ചൂടാക്കുക. ഒരു ബേ ഇല, ഒരു ചെറിയ സ്റ്റിക്ക് കറുവാപ്പട്ട 2-3 ഗ്രാമ്പൂ, 1/4 ടീസ്പൂൺ പെരുംജീരകം, 1/2 ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് വറുക്കുക. ഇതിലേയ്ക്ക് ഒരു ചെറിയ തക്കാളിയും ചേർക്കുക. വഴറ്റുക. ഇനി ചിക്കൻ, വറുത്ത സവാള (പകുതി ഭാഗം) ചേർക്കുക ) തേർത്ത് ലിഡ് അടച്ച് കുറഞ്ഞ തീയിൽ 15 minute വേവിക്കുക കുറച്ച് കുരുമുളക് പൊടി (1/2tsp), ഉപ്പ്, മല്ലിയില, പുതിന, കറിവേപ്പില എന്നിവ ചേർക്കുക.

STEP 3 :cooking rice and dum

2 കപ്പ് basmati അരി 30 മിനിറ്റ് കുതർത്തുക.
ഒരു പാത്രം ചൂടാക്കി കുറച്ച് എണ്ണ ചേർക്കുക 2 ബേ ഇലകൾ, കുറച്ച് കുരുമുളക്, കുറച്ച് ഏലകായ്കൾ, 1/4 ടീസ്പൂൺ പെരുംജീരകം, 1/2 ടീസ്പൂൺ ജീരകം എന്നിവ ചേർക്കുക.ആവശ്യത്തിന് വെള്ളം ഒഴിക്കുക, ഞാൻ അരി ഊറ്റി എടുക്കാണ് ചെയുന്നെ. 2-3tbsp ഉപ്പ് ചേർക്കുക, വെള്ളം തിളപ്പിക്കുമ്പോൾ അരി ചേർത്ത് 80% വരെ വേവിക്കണം ഇനി അരി ഊറ്റി എടുക്കുക .

ഇപ്പോൾ കുറച്ച് നെയ്യ് dum ചെയ്യുന്ന പാത്രത്തിൽ ഒഴിക്കുക.ആദ്യത്തെlayer ചിക്കൻ ചേർക്കുക ഇനി ചോറ് ചേർക്കുക. മുകളിൽ വറുത്തസവാള, മല്ലി, പുതിനയില എന്നിവ ഇടുക. ആവർത്തിക്കുക
വറുത്ത കശുവണ്ടിപരിപ്പ്,സവാള, പുതിന, മല്ലിയില എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക. മുകളിൽ കുറച്ച് നെയ്യ് ചേർത്ത് മൂടി വച്ച് 10 മിനിറ്റ് കുറഞ്ഞ തീയിൽdum ചെയ്യുക.

Salad, അച്ചാർ, പപ്പാഡ് എന്നിവ ഉപയോഗിച്ച് ചിക്കൻ ബിരിയാണി വിളമ്പുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here