Home Cake ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു ടേസ്റ്റി പ്ലം കേക്ക് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്ക് ഒരു ടേസ്റ്റി പ്ലം കേക്ക് തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഇങ്ങനെ തയ്യാറാക്കിയാൽ പ്ലം കേക്ക് ടേസ്റ്റ് കൂടും എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും.

പ്ലം കേക്ക് എങ്ങനെ പെർഫെക്ട് ആക്കാം. ♥️

ഡ്രൈ ഫ്രൂട്സ് കുതിർക്കാതെ ബോയിൽ ചെയ്താൽ ടേസ്റ്റ് കൂടും. നമ്മുടെ അടുക്കളയിൽ ഇത്ര പെർഫെക്ട് ആയിട്ട് പ്ലം കേക്ക് എങ്ങനെ ചെയ്യും? കാണാൻ മാത്രമല്ല കഴിക്കാനും കിടു. കൂടാതെ ശർക്കര പ്പാനി ഉപയോഗിച്ച് ചെയ്താൽ ഷുഗർ ഉള്ളവർക്കും കഴിക്കാം.

Dry fruits 1 cup
butter 230 gram
Brown sugar 1/2 cup
Jaggery syrup of 50 grams
മുട്ട 3 എണ്ണം

ആദ്യം ചുവടു കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ബട്ടർ ഉരുക്കി എടുക്കുക. ശേഷം ബ്രൗൺ ഷുഗർ ചേർത്ത് ഇളക്കുക. അതിലേക്കു ശർക്കര പ്പാനി ചേർത്ത് ഇളക്കി യോജിപ്പിക്കുക. വീഡിയോയിൽ കാണിച്ചിരിക്കുന്നപോലെ ഡ്രൈ ഫ്രൂട്സ് ആഡ് ചെയ്തു കൊടുക്കാം. ഒന്ന് തിളച്ച ശേഷം തീ അണച്ചു നട്സ് ചേർക്കാം.നന്നായി തണുത്ത ശേഷം മുട്ട പതപ്പിച്ചത് ചേർത്ത് കൊടുക്കാം.ശേഷം ഇത് മാറ്റി വയ്ക്കുക.
ഇനി ഒരു ബൗളിൽ
300 ഗ്രാം മൈദ
ഗ്രാമ്പു പൊടിച്ചത് 1/2 tsp
ജാതിക്ക പൊടിച്ചത് 1/2 tsp
ഓറഞ്ച് തൊലി ചീകിയത് 1 tsp
ബേക്കിങ് സോഡാ 1/2 tsp

 

ഈ ചേരുവകൾ മിക്സ്‌ ചെയ്തു നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ടിലേക്കു കുറേശ്ശേ ആയി ചേർത്ത് യോജിപ്പിക്കണം.
ശേഷം ബട്ടർ പുരട്ടിയ പാനിൽ 170° ഇൽ 45 മിനിറ്റ് ബേക്ക് ചെയ്തു എടുക്കാം.
അടുപ്പിൽ ആണെങ്കിൽ ചെറുതീയിൽ 50 മിനിറ്റ് വയ്ക്കണം. പ്ലം കേക്കിന് വേവ് കൂടുതൽ ആണ്.
നന്നായി തണുത്തശേഷം ഉപയോഗിക്കാം.
മുകളിൽ ജാം ലായനി ചേർത്താൽ തിളക്കം ഉണ്ടാകും.
2 ആഴ്ച കേടു കൂടാത്തെ ഇരിക്കും പൊതിഞ്ഞു വച്ചാൽ♥️


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here